കാത്ത് കാത്തിരുന്ന ഓണം ഇങ്ങെത്തിയിരിക്കുകയാണ് അല്ലേ. പൂക്കളമിട്ടും സദ്യയൊരുക്കിയും ഓണക്കോടി ഉടുത്തുമൊക്കെ ഓണം വൈബിൽ ആണ് മലയാളികൾ. നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റും' പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുമാണ് ഓണം റിലീസായി തിയറ്ററുകളിൽ എത്തുന്നത്. തിയറ്ററിൽ മാത്രമല്ല ഒടിടിയിലും ഈ വാരാന്ത്യം കിടിലൻ ചിത്രങ്ങളാണ് എത്തുന്നത്. വിജയ് ചിത്രം 'ജന നായകനും' ഈ വാരാന്ത്യം ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
വിജയ് ചിത്രം ജന നായകൻ ഒടിടി റിലീസിനൊരുങ്ങുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 323 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയത്. സീ 5 തമിഴിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഓഗസ്റ്റ് 21 മുതൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. മമിത ബൈജു, പൂജ ഹെഗ്ഡെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
തിയറ്ററുകളിൽ വൻ വിജയമായി മാറിയ റൊമാന്റിക് ഡ്രാമയാണ് ചെന്നൈ ലവ് സ്റ്റോറി. കിരൺ അബ്ബാവരവും ശ്രീ ഗൗരി പ്രിയയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രവി നമ്പൂരിയാണ്. സായ് രാജേഷാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സോണി ലിവിലൂടെ ഓഗസ്റ്റ് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 60 കോടി ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്തിരുന്നു.
കുഞ്ചാക്കോ ബോബൻ പൊലീസ് കഥാപാത്രമായെത്തിയ 'ഉന്മാദം' ഒടിടിയിലേക്ക്. കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
റോഷാക്കിലൂടെ ഞെട്ടിച്ച നിസാം ബഷീര്‍ ഒരുക്കിയ ഐ നോബഡി പ്രേക്ഷകരിലേക്ക് എത്തുകയാണ് ഒടിടിയിലൂടെ. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-പാര്‍വതി ഹിറ്റ് ജോഡി വീണ്ടുമെത്തുകയാണ് ഐ നോബഡയിലൂടെ. ജിയോ ഹോട്ട് സ്റ്റാറിലൂടെ ഓഗസ്റ്റ് 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ആന്റണി വർഗീസ് പെപ്പെ നായകനായെത്തിയ 'കാട്ടാളൻ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. മനോരമ മാക്സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിങ്- റിലീസ് കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates