Janani Iyer ഇൻസ്റ്റ​ഗ്രാം
Entertainment

പ്രണയസാഫല്യം; നടി ജനനി അയ്യർ വിവാ​ഹിതയായി, ചിത്രങ്ങൾ

വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്, മലയാളം സിനിമകളിൽ സജീവമായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായ് റോഷൻ. വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

Janani Iyer

‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെയാണ് ജനനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ത്രീ ഡോട്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്.

Janani Iyer

പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി. സെവന്‍ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ മലയാള ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്. ജനനിയുടെ കരിയറില്‍ ഒരു വന്‍ ബ്രേക്ക് സംഭവിച്ചത് തെകിടി എന്ന തമിഴ് ചിത്രത്തിലെ 'വിണ്‍മീന്‍..' എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്.

Janani Iyer

എന്നാൽ നായികാ വേഷങ്ങൾ അധികം ലഭിക്കാതിരുന്നതിനാൽ സഹനടി വേഷങ്ങളിലേക്കും നടി ചുരുങ്ങി. ബിഗ് ബോസ് തമിഴ് സീസൺ 2 വിൽ തേർഡ് റണ്ണറപ്പായിരുന്നു താരം. മോഡലിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച ജനനി 150 ഓളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Cinema News: Actress Janani Iyer wedding photos goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT