Janardhanan, Mohanlal ഫയല്‍
Entertainment

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

ഇതുവരെ ഞാന്‍ ഇത് മോഹന്‍ലാലിനോട് പോലും പറഞ്ഞിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധമുണ്ട് ജനാര്‍ദ്ദനന്. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലൊക്കെ എത്തുന്നതിന് മുമ്പേയുള്ള ബന്ധമാണ് ജനാര്‍ദ്ദനനും മോഹന്‍ലാലും തമ്മിലുള്ളത്. മോഹന്‍ലാല്‍ ചെറുപ്പം ആയിരിക്കുമ്പോള്‍ തന്നെ ജനാര്‍ദ്ദനന് മോഹന്‍ലാലിനെ അറിയാം.

ചെറുപ്പത്തില്‍ മോഹന്‍ലാലിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേര് വെളിപ്പെടുത്തുകയാണ് ജനാർദ്ദനന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് ആരുമറിയാത്ത കഥ ജനാര്‍ദ്ദനന്‍ പങ്കുവെക്കുന്നത്. ആ പേര് താന്‍ മോഹന്‍ലാലിനോടും പോലും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ തല്ലു കിട്ടുമെന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.

'മോഹന്‍ലാല്‍ ചെറുപ്പം ആയിരിക്കെ മുതല്‍ എനിക്ക് അവനെ അറിയാം. അവനെ അന്ന് വിളിച്ചോണ്ടിരുന്ന ഒരു പേരുണ്ട്, അത് പറഞ്ഞാല്‍ എന്നെ അവന്‍ തല്ലും. പഠിച്ചുകൊണ്ടിരുന്ന കാലത്ത് സുന്ദരകുട്ടപ്പന്‍ ആയിരുന്നു. കുറച്ച് വണ്ണം ഒക്കെ ഉണ്ട്. പൂജപ്പുരയിലെ എന്റെ സഹോദരന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇവന്‍ ഇങ്ങനെ പോകുന്നത് കാണാം. അപ്പോള്‍ അവിടെയുള്ള കുറച്ച് പിള്ളേര്‍ വന്ന് പറഞ്ഞു സാറേ ഇത് വിശ്വനാഥന്‍ സാറിന്റെ മകനാണ്. ഇവനെ പൂവന്‍പഴം എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇതുവരെ ഞാന്‍ ഇത് മോഹന്‍ലാലിനോട് പോലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ അത്രയും ആത്മബന്ധമുണ്ട്' എന്നാണ് അദ്ദേഹം പറയുന്നത്.

ഹൃദയപൂര്‍വ്വത്തിലാണ് ജനാര്‍ദ്ദനനും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. 70 കോടിയലധികമായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ വേഷത്തിലാണ് ജനാര്‍ദ്ദനന്‍ എത്തിയത്.

വില്ലനായി കടന്നു വന്നു പിന്നീട് കോമഡിയിലേക്ക് ചേക്കേറി കയ്യടി നേടിയ നടനാണ് ജനാര്‍ദ്ദനന്‍. കോമഡിയ്ക്ക് പുറമെ ക്യാരക്ടര്‍ റോളുകളിലും ജനാര്‍ദ്ദനന്‍ കയ്യടി നേടിയിട്ടുണ്ട്. ഇന്നും അദ്ദേഹം അഭിനയത്തില്‍ സജീവമായി തുടരുന്നുണ്ട്.

Janardhanan recalls the nickname of Mohanlal in his childhood. They knew eachother even before before cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT