ജാന്‍വി കപൂര്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം 
Entertainment

അയല്‍ക്കാരായി ബിഗ് ബിയും ഹൃതിക്കും, മൂന്ന് നിലകളിലായി പുത്തന്‍ വീട്; 39 കോടി രൂപയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ജാന്‍വി 

ജുഹുവിലുള്ള അരായ ബില്‍ഡിങ്ങിലെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈയിലെ ജുഹുവില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. 39 കോടി രൂപയ്ക്കാണ് നടി പുതിയ വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിലകളാണ് വീടിനായി ജാന്‍വി വാങ്ങിയത്. 

ജുഹുവിലുള്ള അരായ ബില്‍ഡിങ്ങിലെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയത്. ഡിസംബര്‍ ഏഴിന് വീട് ബുക്ക് ചെയ്‌തെന്നും 10-ാം തിയതി കരാറെഴുതി സ്വന്തം പേരിലാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. 

നിലവില്‍ അച്ഛന്‍ ബോണി കപൂറിനും അനിയത്തി ഖുശി കപൂറിനും ഒപ്പമാണ് നടി താമസിക്കുന്നത്. പുതിയ വീട്ടിലേക്ക് മാറുന്നതോടെ അമിതാഭ് ബച്ചന്‍ അടക്കമുള്ളവരാണ് ജാന്‍വിയുടെ അയല്‍ക്കാരായി മാറുന്നത്. അജയ് ദേവ്ഗണ്‍, ഹൃതിക് റോഷന്‍ തുടങ്ങി ജാന്‍വിയുടെ ബന്ധു കൂടിയായ നടന്‍ അമില്‍ കപൂര്‍ വരെ ഇവിടെ താമസിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

'മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു? സഹിക്കാന്‍ കഴിയുന്നില്ല'; വിങ്ങലോടെ ദീപ ജയന്‍

ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവ്

അക്ഷയ തൃതീയ: ചുറ്റുവിളക്കും മേളവും തായമ്പകയും; ആഘോഷമാക്കാന്‍ ഗുരുവായൂരും, നാളെ സ്വര്‍ണ ലോക്കറ്റ് വാങ്ങാം

റണ്‍സ് 'അഭിഷേകം'; തല്ലി തകര്‍ത്ത് അഭിഷേകും ക്ലാസെനും; ഒടുവില്‍ പിടിച്ചു കെട്ടി ചെന്നൈ; വിജയലക്ഷ്യം 195 റണ്‍സ്

SCROLL FOR NEXT