Janhvi Kapoor ഇൻസ്റ്റ​ഗ്രാം
Entertainment

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

രാവിലെ ഉണര്‍ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്

Author : സമകാലിക മലയാളം ഡെസ്ക്

മദ്യപാന ശീലത്തെക്കുറിച്ച് നടി ജാന്‍വി കപൂര്‍. ഇന്ന് മദ്യത്തിന് അടിമയായവരെ പുറത്ത് കടക്കാന്‍ സഹായിക്കുന്ന എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് ജാന്‍വി കപൂര്‍. എന്നാല്‍ ജീവതത്തിലെ ഒരു ഘട്ടത്തില്‍ താനും സ്ഥിരമായി മദ്യപിച്ചിരുന്നവെന്നാണ് ജാന്‍വി പറയുന്നത്. രാജ് ഷമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി കപൂര്‍ മനസ് തുറന്നത്.

''ഞാന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല. രണ്ട് മാസത്തില്‍ ഒരിക്കലൊക്കയായിരുന്നു മദ്യപിച്ചിരുന്നത്. പക്ഷെ കൊവിഡ് കാലത്ത് ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചിരുന്നു. ഞാന്‍ മദ്യത്തിന് അടിമയായി എന്നോ ദുരുപയോഗം ചെയ്തുവെന്നോ അല്ല പറയുന്നത്. പക്ഷെ സ്ഥിരമായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്'' എന്നാണ് ജാന്‍വി പറയുന്നത്.

''എനിക്ക് മദ്യം കൂടിയേ തീരുമായിരുന്നുള്ളൂ. അതേസമയം അത് എന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമായിരുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഫീലിങ്‌സ് ഇഷ്ടമായിരുന്നില്ല. രാവിലെ ഉണര്‍ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്. അതെന്നെ അലട്ടിയിരുന്നു'' എന്നും ജാന്‍വി പറയുന്നു. ആ സമയത്ത് രാവിലെ ഉണരുമ്പോള്‍ തന്റെ ശരീരത്തില്‍ നിന്നും മദ്യത്തിന്റെ മണം കിട്ടുമായിരുന്നുവെന്നും ജാന്‍വി പറയുന്നു.

''അത് വളരെ അസാധാരണമായൊരു ഘട്ടമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്റെ ശരീരത്തിലൊരു തരം മണമുണ്ടാകും. അത് മദ്യത്തിന് അടിമയായപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു. അത് നല്ല ദിവസമായിരുന്നില്ല'' എന്നാണ് ജാന്‍വി പറയുന്നത്. പിന്നീട് താന്‍ അഡിക്ഷനെക്കുറിച്ച് പഠിച്ചെന്നും ഒരു വര്‍ഷക്കാലം താന്‍ മദ്യം തൊടുക പോലും ചെയ്തില്ലെന്നുമാണ് ജാന്‍വി പറയുന്നത്. ഇന്ന് തനിക്ക് മദ്യവുമായി സൗഹൃദം മാത്രമാള്ളുതെന്നും താരം പറയുന്നു.

Janhvi Kapoor opens up about her battle with alcohol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

'13 വയസ്, ‌രസമുള്ള പ്രായം, ആവോളം ആസ്വദിക്കൂ'; അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രശ്മിക മന്ദാന

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT