janhvi kapoor 
Entertainment

15 വയസുള്ളപ്പോള്‍ പോണ്‍ സൈറ്റില്‍ എന്റെ ഫോട്ടോ കണ്ടു; സ്‌കൂളിലെ സഹപാഠികളും കണ്ടു: ഇന്നും സമാധാനമില്ല!

ഞാന്‍ ആ വസ്ത്രങ്ങള്‍ ധരിക്കുകയോ അത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

കൗമാരകാലത്ത് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ജാന്‍വി കപൂര്‍. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ കാണാന്‍ ഇടയായ സംഭവമാണ് ജാന്‍വി കപൂര്‍ തുറന്നു പറയുന്നത്. അന്ന് താനതിനെ അവഗണിക്കാന്‍ ശ്രമിച്ചുവെങ്കിലും, ഇപ്പോഴും ആ സംഭവം ഒരു ട്രോമയായി തന്നെ പിന്തുടരുന്നുണ്ടെന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.

രാജ് ഷമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി മനസ് തുറന്നത്. ''അത് ഡീപ് ഫേക്ക് ആണോ എന്നറിയില്ല. പക്ഷെ അതുപോലെ എന്തോ ആയിരുന്നു. എന്റെ ചിത്രം ഒരു പോണ്‍ സൈറ്റിലാണ് കണ്ടത്. സ്‌കൂളില്‍ ഐടി ക്ലാസുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ ഇടയ്ക്ക് ഇത്തരം സൈറ്റുകളിലൊക്കെ കയറാറുണ്ടായിരുന്നു. അതിലൊന്നില്‍ എന്റെ ചിത്രവും ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. അതൊരു അസാധാരണവും അസ്വസ്ഥപ്പെടുത്തുന്നതുമായ അനുഭവമായിരുന്നു'' ജാന്‍വി പറയുന്നു.

''ഒരു ഘട്ടത്തില്‍ ഇതാണ് നമ്മള്‍ നമ്മളുടെ ജീവിതത്തിന് നല്‍കുന്ന വിലയെന്ന് കരുതി. സോഷ്യല്‍ മീഡിയയില്‍ ധാര്‍മികതയെന്നൊന്നില്ല'' എന്നും ജാന്‍വി പറയുന്നു. ആ കാഴ്ചപ്പാട് തന്റെ ചിന്തയെ മാറ്റിയെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് ഇപ്പോഴും സമാധാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ജാന്‍വി പറയുന്നത്. ''ഞാന്‍ ഇപ്പോഴും അതിനോട് പൊരുത്തപ്പെട്ടിട്ടില്ല. ഇപ്പോഴും എന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഔദ്യോഗിക പേജുകളില്‍ പോലും എഐ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്'' താരം പറയുന്നു.

''ഞാന്‍ ആ വസ്ത്രങ്ങള്‍ ധരിക്കുകയോ അത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ പങ്കുവച്ചതെന്നത് പോലെയാണ് അത് പ്രചരിക്കുന്നത്. അത് ആളുകളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും. നാളെ സംവിധായകനോട് അത്തരം വേഷം ധരിക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഈ ചിത്രങ്ങള്‍ എടുത്ത് കാണിക്കും. നീ ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്ന് ചോദിക്കും. ചോദിച്ചില്ലെങ്കിലും അങ്ങനെ അവര്‍ ചിന്തിക്കും'' എന്നും താരം പറയുന്നു.

Janhvi Kapoor recalls seeing her morphed photos online. Says AI photos haunts her still.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

'ശരണ്യയ്ക്കായുള്ള തെരച്ചിലിന് കേന്ദ്രം ഇടപെടണം': ആവശ്യവുമായി കുടുംബം; ഊര്‍ജിത ശ്രമം തുടരുന്നുവെന്ന് ഡി കെ ശിവകുമാര്‍

മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, ജാ​ഗ്രത

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

SCROLL FOR NEXT