javed akthar എക്സ്
Entertainment

ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കി താലിബാന്‍, ഇന്ത്യയിലെ മുഫ്തികളും മുല്ലകളും അപലപിക്കണം: ജാവേദ് അക്തര്‍

ഭാര്യയെ തല്ലാം, പക്ഷെ എല്ല് ഒടിയാതിരുന്നാല്‍ മതിയെന്നാണ് പുതിയ നിയമം

സമകാലിക മലയാളം ഡെസ്ക്

അഫ്ഗാനിസ്ഥാനില്‍ ഗാര്‍ഹിക പീഡനം നിയമവിധേയമാക്കാനുള്ള താലിബാന്‍ നീക്കത്തെ വിമര്‍ശിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. കഴിഞ്ഞ ദിവസമാണ് താലിബാന്‍ വിവാദ നിയമം അവതരിപ്പിച്ചത്. ഭാര്യയെ തല്ലാം, പക്ഷെ എല്ല് ഒടിയാതിരുന്നാല്‍ മതിയെന്നാണ് പുതിയ നിയമം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജാവേദ് അക്തറുടെ പ്രതികരണം.

''എല്ല് ഒടിയാതെ ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കുകയാണ് താലിബാന്‍. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയാല്‍ അവളെ മൂന്ന് മാസം ജയിലിലിടും. ഇന്ത്യയിലെ മുഫ്തികളോടും മുല്ലകളോടും നിരുപാധികം അപലപിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കണം. കാരണം ഇതെല്ലാം ചെയ്യുന്നത് മതത്തിന്റെ പേരിലാണ്'' എന്നായിരുന്നു ജാവേദ് അക്തറുടെ പ്രതികരണം.

താലിബാന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സദ ഒപ്പിട്ട പുതിയ നിയമപ്രകാരം അസ്ഥികള്‍ക്ക് ഒടിവോ മുറിവുകളോ ഉണ്ടായാല്‍ ഭര്‍ത്താവിന് 15 ദിവസം ജയില്‍ ശിക്ഷ ലഭിക്കും. കോടതിയില്‍ ഇക്കാര്യം സ്ത്രീകള്‍ തെളിയിച്ചാല്‍ മാത്രമേ പുരുഷന് ശിക്ഷ ലഭിക്കുകയുള്ളൂ. അതേസമയം, ശരീരം പൂര്‍ണമായി മറച്ച് മുറിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. പരാതിക്കാരിയുടെ ഭര്‍ത്താവോ, സംരക്ഷകനായ പുരുഷനോ ഒപ്പമുണ്ടായിരിക്കണം എന്നും നിയമത്തില്‍ പറയുന്നു.

സാമൂഹിക നില അനുസരിച്ച് വ്യത്യസ്തമായിരിക്കും കുറ്റവാളിയുടെ ശിക്ഷ. സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മതപണ്ഡിതന്മാര്‍ (ഉലമ), ഉന്നത വിഭാഗം (അഷ്റഫ്), ഇടത്തരം വര്‍ഗം, താഴ്ന്ന വര്‍ഗം. ഒരേ കുറ്റത്തിനുള്ള ശിക്ഷ കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ അനുസരിച്ചല്ല മറിച്ച് പ്രതി ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

Javed Akthar slams Taliban leagalizing beating wives. Requests muftis and mullahs of india to condemn it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തിമ കണക്ക് ഇനിയും ആയില്ല, പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ പോളിങ് 79.63%: രത്തന്‍ ഖേല്‍ക്കര്‍

IIG: റിസർച്ച് സ്കോളറാകാം; 26 ഒഴിവുകൾ, അവസാന തീയതി ഏപ്രിൽ 3

ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ

മുന്നില്‍ കൂറ്റന്‍ ലക്ഷ്യം, എന്നിട്ടും ബറ്റിങ് മുഴുമിപ്പിക്കാതെ രോഹിത് മടങ്ങി! കാരണം?

പലിശ നിരക്ക് കൂട്ടുമോ?; പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍

SCROLL FOR NEXT