Jayaraj വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അന്നെനിക്ക് അത്ര വിവരം ഇല്ലായിരുന്നു; ജോണി വാക്കര്‍ റീ റിലീസ് ചെയ്യുകയാണെങ്കില്‍ ക്ലൈമാക്സ് മാറ്റും'

പിന്നീട് കോളജില്‍ വരുന്നതിന് അങ്ങനെയൊരു റീസണ്‍ കൊടുത്തതാണ്.

സമകാലിക മലയാളം ഡെസ്ക്

1992 ൽ പുറത്തിറങ്ങിയ ജയരാജ് ചിത്രമാണ് ജോണി വാക്കർ. ഇന്നും മലയാള സിനിമകളിൽ റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിലൊന്നാണ് ജോണി വാക്കർ. ചിത്രത്തിലെ പല ഡയലോ​ഗുകളും പ്രേക്ഷകർക്ക് ഇന്നും കാണാപാഠമാണ്. അതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചതും.

ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ടെന്ന് പറയാം. മമ്മൂട്ടി അവതരിപ്പിച്ച ജോണി വർ​ഗീസ്, കമൽ ഘൗർ അവതരിപ്പിച്ച സാമി, നീലകണ്ഠൻ നടരാജന്റെ കുട്ടപ്പായി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും മലയാളികൾക്കേറെ ഇഷ്ടമാണ്. 35 വര്‍ഷത്തെ തന്റെ കരിയറില്‍ റിഗ്രെറ്റ് തോന്നിയിട്ടുള്ളത് ജോണി വാക്കറിന്റെ ക്ലൈമാക്സ് ആണെന്ന് ഇപ്പോള്‍ അദ്ദേഹം പറയുന്നു.

മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയാണ് ജയരാജ്. "ജോണി വാക്കറിന്റെ ക്ലൈമാക്സ് ഇതല്ലായിരുന്നു. ഞാന്‍ മമ്മൂക്കയോട് കഥ പറയുമ്പോള്‍ അദ്ദേഹത്തിന്റേത് മരിക്കുന്ന കഥാപാത്രമല്ല. മമ്മൂട്ടിയുടെ പ്രായത്തിലുള്ള ഒരാള്‍ കോളജില്‍ പഠിച്ചാല്‍ ശരിയാകുമോ എന്ന പ്രൊഡ്യൂസറിന്റെ നിരന്തരമായ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത്. രഞ്ജിത് എന്റെയടുത്ത് പറഞ്ഞു, കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളായി ജോണിയെ അവതരിപ്പിക്കാം. അതുകൊണ്ടാണ് കോളജില്‍ പഠിക്കാന്‍ വരുന്നതെന്ന് ആക്കാം എന്ന്. പിന്നീട് കോളജില്‍ വരുന്നതിന് അങ്ങനെയൊരു റീസണ്‍ കൊടുത്തതാണ്.

അന്നെനിക്ക് അത്ര വിവരം ഇല്ലായിരുന്നു. അത് ശരിയായിരിക്കും എന്ന് വിചാരിച്ചു. എന്റെ മനസില്‍ അത് അങ്ങനെയല്ലല്ലോ എന്ന തോന്നല്‍ അന്നും ഇന്നും ഉണ്ട്. ഇനി ഒരു പക്ഷേ ജോണി വാക്കര്‍ റീ റിലീസ് ചെയ്യുകയാണെങ്കില്‍ ക്ലൈമാക്സ് മാറ്റണം എന്നുണ്ട്".- ജയരാജ് പറഞ്ഞു. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Cinema News: Director Jayaraj talks about Johnnie Walker movie climax scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

SCROLL FOR NEXT