ശിവരാജ്‌കുമാർ, ജയറാം/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മുംബൈയിൽ പ്രഭുവിനെ അനുകരിച്ച് ജയറാം; പൊട്ടിച്ചിരിച്ച് ശിവരാജ്‌കുമാർ

മുംബൈയിൽ പ്രഭുവിനെ അനുകരിച്ച് ജയറാം

Author : സമകാലിക മലയാളം ഡെസ്ക്

ജയറാമിന്റെ മിമിക്രി കണ്ട് പൊട്ടിച്ചിരിച്ച് ശിവരാജ്‌കുമാർ. ​'ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മുംബൈയിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് ജയറാം നടൻ പ്രഭുവിന്റെ ശബ്ദം അനുകരിച്ചത്. പൊന്നിയിൻ സെൽവൻ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോൾ 
ജയറാം സംവിധായകൻ മണിരത്നത്തെയും നടൻ പ്രഭുവിനെയും അനുകരിച്ചത് വലിയ രീതിയിൽ വൈറലായിരുന്നു. 

ജയറാം പ്രഭുവിന്റെ ശബ്ദം അനുകരിക്കുമ്പോൾ തൊട്ടടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് ശിവരാജ്‌കുമാർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഇത് ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ കുഴപ്പമാകും. നാളെ ചെന്നൈയിൽ ചെല്ലുമ്പോൾ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും പറഞ്ഞ് രസകരമായാണ് അദ്ദേഹം മിമിക്രി അവസാനിപ്പിച്ചത്. ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണ് ​ഗോസ്റ്റ്. എംജി ശ്രീനിവാസ് ആണ് സംവിധാനം.

ശിവരാജ്‌കുമാറിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽപെട്ടതാണ്. ജയറാമിനെ കൂടാതെ ചിത്രത്തിൽ അനുപം ഖേർ, പ്രശാന്ത് നാരായൺ എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത് ജയന്തിലാൽ ഗാഡയുടെ പെൻ മൂവീസ് ആണ്. ആദ്യമായാണ് ഒരു കന്നഡ സിനിമയുടെ റൈറ്റ്സ് പെൻ മൂവീസ് വാങ്ങുന്നത്. ഒക്ടോബർ 19ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക