ജയറാം (Jayaram) ഇൻസ്റ്റ​ഗ്രാം
Entertainment

'മനസിന് തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് മലയാളത്തിൽ നിന്ന് വരുന്നില്ല; അവർ വിളിക്കുന്നത് ഒരു ക്രെഡിറ്റായാണ് കാണുന്നത്'

ഒരു മലയാള സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി.

സമകാലിക മലയാളം ഡെസ്ക്

തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുകയാണ് നടൻ ജയറാമിപ്പോൾ. തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ആയിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ജയറാം.

തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടു മാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു. തെലുങ്കില്‍ 12 ഓളം സിനിമകളുടെ ഭാഗമാക്കാൻ സാധിച്ചുവെന്നും അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ ആണതെന്നും നടൻ കൂട്ടിച്ചേർത്തു.

മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയറാം ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഒരു മലയാള സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാള ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതു കൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍ നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു.

തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യം ചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതു കൊണ്ടാണ് പിന്നീടും വിളിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു.

ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിയുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല', ജയറാം പറഞ്ഞു.

Cinema News: Jayaram talks about Malayalam Cinema break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT