Drishyam 3 Poster and Jeethu Joseph Facebook
Entertainment

'ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കില്ല'; നാലാം ഭാഗം വരുമോ? സാധ്യതകളെക്കുറിച്ച് ജീത്തു ജോസഫ്

നാല് വര്‍ഷമെടുത്തു ദൃശ്യം ത്രീയിലേക്ക് എത്താന്‍

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ എന്തായിരിക്കും മൂന്നാം ഭാഗത്തില്‍ കരുതി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. തന്റെ കുടുംബത്തെ രക്ഷിക്കാനായി ജോര്‍ജുകുട്ടിയ്ക്ക് ഇത്തവണ എന്തിനെയൊക്കെ നേരിടേണ്ടി വരുമെന്ന് കണ്ടറിയുക തന്നെ വേണം.

എന്നാല്‍ മൂന്നാം ഭാഗം മുന്‍ ഭാഗങ്ങള്‍ പോലെ ത്രില്ലര്‍ ആയിരിക്കില്ലെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് ജീത്തു ജോസഫ് മൂന്നാം ഭാഗത്തെക്കുറിച്ച് സംസാരിച്ചത്.

ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് ജീത്തു പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ആദ്യത്തെ സിനിമ ഇന്‍വെസ്റ്റിഗേഷന്‍ ആയിരുന്നു. അത് കഴിഞ്ഞ് മമ്മി ആന്റ് മി ആണ്. പിന്നെ ചെയ്തത് മൈ ബോസ് ആണ്. ബ്രാന്റഡ് ആകണം എന്ന താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ മെമ്മറീസ് കഴിഞ്ഞ് ദൃശ്യം കൂടി വന്നപ്പോള്‍ ടാഗ് ചെയ്യപ്പെട്ടുവെന്നാണ് ജീത്തു പറയുന്നത്.

ദൃശ്യം ത്രീയുടെ പിറവിയ്ക്ക് പിന്നിലെ കഥയും ജീത്തു പങ്കുവെക്കുന്നുണ്ട്. ദൃശ്യം 2 കണ്ട് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള് ലാല്‍ സാര്‍ ചോദിച്ചു, മൂന്നാം ഭാഗത്തിനുള്ള സ്‌കോപ്പുണ്ടോ? എനിക്കറിയില്ല, പക്ഷെ മൂന്നാം ഭാഗം ഉണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കണം അവസാനിക്കേണ്ടത് എന്ന് പറഞ്ഞു. ഇത് കൊള്ളാമല്ലോ എന്ന് ലാല്‍ സാര്‍ പറഞ്ഞു. എനിക്കറിയില്ല, ക്ലൈമാക്‌സ് മാത്രമേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. ഇത് നടക്കുന്നത് 2021 ല്‍ ആണ്. നാല് വര്‍ഷമെടുത്തു ദൃശ്യം ത്രീയിലേക്ക് എത്താനെന്നാണ് ജീത്തു പറയുന്നത്.

അതേസമയം, പൈസയ്ക്ക് വേണ്ടി മൂന്നാം ഭാഗം ചെയ്യില്ലെന്ന് അന്നും പറഞ്ഞു. സിനിമ കാണുമ്പോള്‍ മനസിലാകും പൈസയ്ക്ക് വേണ്ടി ചെയ്തതല്ലെന്ന് എന്നും ജീത്തു പറയുന്നുണ്ട്. നാലാം ഭാഗം വരുമോ എന്നറിയില്ല. മൂന്നില്‍ നിന്നും നാലിലേക്ക് പോകാന്‍ സാധ്യതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടാകാം. പക്ഷെ ആ സാധ്യതകള്‍ എനിക്ക് കിട്ടിയിട്ടില്ലെന്നും ജീത്തു പറയുന്നുണ്ട്.

ദൃശ്യം 2 കഴിഞ്ഞപ്പോഴും മൂന്നാം ഭാഗത്തിനുള്ള സാധ്യത എനിക്ക് കിട്ടിയിട്ടില്ലായിരുന്നു. സാധ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍ മൂന്ന് വന്നെങ്കില്‍ ഇങ്ങനെയൊക്കെ അവസാനിച്ചാല്‍ നല്ലതായിരിക്കുമെന്ന് വന്നു. അങ്ങനൊരു സാധ്യത വന്നപ്പോള്‍ മാത്രമാണ് ബ്ലോക്ക് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

Drishyam 3 will not be a thriller says Jeethu Joseph. Also he talks about the possibilities of part 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

SCROLL FOR NEXT