Jeeva Joseph, Aparna ഇൻസ്റ്റ​ഗ്രാം
Entertainment

'എവിടെയോ ഞങ്ങൾക്ക് പിഴച്ചു, 11 വർഷത്തെ ദാമ്പത്യം അവസാനിച്ചു'; കുറിപ്പുമായി ജീവ

വിവാഹ വാർഷിക ദിവസം തന്നെയാണ് ഇരുവരും വേർപിരിയിൽ വിവരവും പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

താൻ വിവാ​ഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപർണയും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെ ജീവ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ്. വിവാഹ വാർഷിക ദിവസം തന്നെയാണ് ഇരുവരും വേർപിരിയിൽ വിവരവും പങ്കുവച്ചിരിക്കുന്നത്.

11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. "പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്റെ യാത്രയുടെ ഭാഗമായിരുന്നു.

നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അത് 'ഞങ്ങൾ' അല്ല; കേവലം ജീവ എന്നും അപർണ എന്നും രണ്ടു പേർ മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടു പേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.

അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു.

ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനാൽ ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പറയാറുള്ളതു പോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്... ഞാനതിൽ വിശ്വസിക്കുന്നു".- ജീവ കുറിച്ചു.

Jeeva Joseph annouce his seperation with Aparna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്

Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരം​ഗം; ബം​ഗാളിൽ ബിജെപി കുതിപ്പ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്