Jewel Mary ഇന്‍സ്റ്റഗ്രാം
Entertainment

'ഡിവോഴ്‌സിന് ശ്രമിക്കുന്നത് ആരോടും പറഞ്ഞില്ല; കൗണ്‍സലിങില്‍ നേരിട്ടത് വെര്‍ബല്‍ റേപ്പ്'; തുറന്നു പറഞ്ഞ് ജുവല്‍ മേരി

എന്ത് വില കൊടുത്തും കുടുംബത്തെ സംരക്ഷിക്കണം

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തിന്റെ കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി. അതേസമയം വിവാഹ മോചനത്തിന് മുമ്പായുള്ള കൗണ്‍സലിംഗിനിടെ നേരിടേണ്ടി വന്നത് മോശം ചോദ്യങ്ങളാണെന്നാണ് ജുവല്‍ പറയുന്നത്. വെര്‍ബല്‍ റേപ്പ് എന്ന് പറയാവുന്ന ചോദ്യങ്ങളാണ് നേരിടേണ്ടി വന്നതെന്നും ജുവല്‍ പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുവലിന്റെ തുറന്നു പറച്ചില്‍.

''വിവാഹ മോചനത്തിന് ശ്രമിക്കുന്ന കാര്യം ഞാന്‍ പരമാവധി ആളുകളില്‍ നിന്നും മറച്ചുപിടിച്ചു. അത് നല്ല തീരുമാനമായിരുന്നുവെന്നാണ് തോന്നുന്നത്. അതിനാല്‍ കുറേ പൊലുഷന്‍ കുറഞ്ഞുകിട്ടി. ഞാന്‍ ആരേയും ഒന്നും അറിയിച്ചില്ല. മാസിക്കിങ് എനിക്ക് നന്നായി ചെയ്യാനായി. അത് കരുത്താണോ ദൗര്‍ബല്യമാണോ എന്നറിയില്ല. പക്ഷെ ശീലിച്ച് വന്നതിനാല്‍ എനിക്ക് നന്നായി ചെയ്യാനാകുമായിരുന്നു'' ജുവല്‍ മേരി പറയുന്നു.

''എന്നാലും പലപ്പോഴും ഐസൊലേറ്റഡ് ആയി കൗണ്‍സലര്‍മാരുടെ മുമ്പില്‍ ഇരിക്കേണ്ടി വരും. പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ വളരെ മോശമായിരിക്കും. വെര്‍ബല്‍ റേപ്പ് എന്ന് പറയാവുന്ന ചോദ്യങ്ങള്‍ വന്നു വീഴും. ഫെയ്മസ് ആയ, ആളുകള്‍ക്ക് മുഖം അറിയാവുന്ന എന്നോടാണിങ്ങനെയുള്ള സംസാരം. എനിക്ക് മനസിലായി ആ ചോദ്യം അവിടെ ആവശ്യമില്ല, എന്റെ അത്രയും പേഴ്‌സണലായ കാര്യം അയാള്‍ അറിയേണ്ടതില്ല. ഒരു പുരുഷനാണ് എന്റെ മുമ്പിലിരിക്കുന്നത്. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്. അതൊക്കെ വേണമെന്നായിരുന്നു മറുപടി. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അത് പറയാനുള്ള ആര്‍ജ്ജവം എത്ര പേര്‍ക്കുണ്ടാകും?'' എ്ന്നാണ് ജുവല്‍ ചോദിക്കുന്നത്.

ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ എന്റെ തൊണ്ടയില്‍ ഒരു കല്ല് കെട്ടിക്കിടക്കുന്നത് പോലെയാണ് തോന്നിയത്. എന്തോരം അണ്ടര്‍പ്രിവിലേജ്ഡ് ആയ, വിദ്യാഭ്യാസമില്ലാത്ത, എക്‌സ്‌പോഷര്‍ ഇല്ലാത്ത സ്ത്രീകളായിരിക്കും വന്നിരുന്ന് കഥകളൊക്കെ പറയുന്നത്. അവര്‍ വിചാരിക്കുന്നത് കോടതിയില്‍ പോകാന്‍ ഇതൊക്കെ പറയണം എന്നാകുമെന്നും താരം പറയുന്നു. എവിടെയാണ് അതിര്, എത്രത്തോളം പറയണം, എവിടെ നിലപാടെടുക്കണം എന്നൊക്കെ ആര് പഠിപ്പിച്ചു നമ്മളെ. കല്യാണം കഴിക്കാന്‍ എല്ലാവരും കയ്യടിച്ച് വിടും. പക്ഷെ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് ആര് പഠിപ്പിച്ചിട്ടുണ്ട്? എന്നും ജുവല്‍ ചോദിക്കുന്നു.

നമ്മളെ പഠിപ്പിച്ചത് എന്ത് വില കൊടുത്തും കുടുംബത്തെ സംരക്ഷിക്കണം എന്നാണ്. അല്ലാതെ ആരോഗ്യകരമായൊരു കുടുംബം ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്നല്ല. അതിന് ആരോഗ്യവും മാനസികാരോഗ്യവും വ്യക്തിത്വവും കോംപ്രമൈസ് ചെയ്യാം. സ്വബുദ്ധി നഷ്ടപ്പെടുത്തിയാലും കുടുംബത്തിന്റെ പരിശുദ്ധി സംരക്ഷിക്കണമെന്നാണും ജുവല്‍ മേരി പറയുന്നു.

Jewel Mary opens up about facing bad experience during counseling for divorce. says no body teaches us how to build a healthy family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT