Naslen, Jithu Madhavan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നാ അവരെ റൊമാന്റിക്കാ പാക്കലെ'; 'നസ്‌ലിനെ എന്തുകൊണ്ട് വില്ലനാക്കി', ചോദ്യത്തിന് മറുപടിയുമായി ജിത്തു മാധവൻ

'എനിക്ക് ചോദിക്കാനൊന്നുമില്ല, വേ​ഗം വാ... വാ പോകാം...'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ ഓഡിയോ ട്രെയ്‌ലർ ലോഞ്ചാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ പ്രവർത്തിക്കുന്ന പകുതിയിലേറെയും പേർ മലയാളികളായതു കൊണ്ട് തന്നെ ട്രെയ്‍‌ലർ ലോഞ്ച് ഫുൾ വൈബാണെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. ജിത്തു മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

'എല്ലാവരും റൊമാൻ്റിക് ആയി നോക്കുന്ന നസ്‌ലിനെ, ജിത്തു മാത്രം എങ്ങനെ വില്ലനായി കണ്ടു ?' എന്നായിരുന്നു ചോദ്യം. 'ഞാൻ അവനെ അതിന് റൊമാൻ്റിക് ആയി നോക്കിയിട്ടില്ലല്ലോ' എന്നായിരുന്നു ജിത്തുവിന്റെ തമാശരൂപേണയുള്ള മറുപടി. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന നസ്‍ലിനെയും വിഡിയോയിൽ കാണാം.

"ഓൺലൈനിൽ നിങ്ങൾ കാണുന്നുണ്ടായിരിക്കാം പടം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ. മൂന്ന് ടീസറും ഒരു ട്രെയ്‍ലറും പുറത്തുവിട്ടിട്ടുണ്ട്. അത് മാത്രം കാണുക. അതിൽ നിന്ന് നിങ്ങൾക്ക് എന്ത് തോന്നുന്നോ അതാണ് പടം. മറ്റേതുപോലെ വേറെയാരും പറയുന്നതും കേൾക്കരുത്. നവംബർ ആറിന് തിയറ്ററുകളിലേക്ക് വരുക.

ദീപാവലി തിയറ്ററിൽ ആഘോഷിക്കാം. എല്ലാവരും സിനിമയെ കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് ഞാൻ എന്തിനാണ് എന്റെ സിനിമയ്ക്ക് ബിൽഡ് അപ് കൊടുക്കുന്നത്. പിന്നെ പടം എങ്ങനെയുണ്ടെന്ന് നിങ്ങൾ കണ്ടിട്ട് പറ".- ജിത്തു മാധവൻ പറഞ്ഞു.

'നസ്‌ലിന് ജിത്തുവിനോട് എന്തെങ്കിലും ചോദിക്കാനുണ്ടോ' എന്നായിരുന്നു അവതാരകരുടെ അടുത്ത ചോദ്യം. 'എനിക്ക് ചോദിക്കാനൊന്നുമില്ല, വേ​ഗം വാ. വാ പോകാം...' എന്നാണ് നസ്‌ലിൻ പറഞ്ഞത്. 'തിരിച്ചു വാ...' എന്ന് പറഞ്ഞ് ജിത്തുവിനെ സുഷിൻ ശ്യാമും വിളിക്കുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Director Jithu Madhavan thug replay goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഴുത്തച്ഛന്‍ പുരസ്‌കാരം മേതിലിന്

Delhi Protest: 'ചലോ ദില്ലി' : രാംലീല മൈതാനിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി

അധികാരകേന്ദ്രങ്ങളിൽ മാറ്റം ഉണ്ടാവുമോ?, പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് സാധ്യത; കേരളത്തിന് 2026 എങ്ങനെയായിരിക്കും?

"സൂക്ഷട മട രാശിനി'യോ അതേത് പടം ?'; 'സീൻ' ട്രെയ്‌‌ലർ ലോഞ്ചിൽ നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്‌ലിനും ജിത്തു മാധവനും

വെറും 59 മിനിറ്റ് കൊണ്ട് ഡല്‍ഹിയില്‍ നിന്ന് ആഗ്രയില്‍ എത്താം; വരുന്നു വടക്കേ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍, കോറിഡോര്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം