Joju George Replies to Lijo Jose Pellissery ഫയല്‍
Entertainment

'തെറിയില്ലാത്ത 'ചുരുളി' ഡബ് ചെയ്തിട്ടുണ്ട്, തുണ്ട് കടലാസല്ല കരാര്‍ പുറത്ത് വിടണം'; ലിജോയ്ക്ക്‌ മറുപടിയുമായി ജോജു

എന്റെ മകള്‍ സ്‌കൂളില്‍ പോയ ആദ്യത്തെ ദിവസം കാണിച്ചു കൊടുത്തത് ഞാന്‍ വിളിക്കുന്ന തെറിയുടെ ട്രോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചുരുളി വിവാദത്തില്‍ പ്രതികരണവുമായി ജോജു ജോര്‍ജ്. പത്രസമ്മളേനത്തിലാണ് താരം വിശദീകരണവുമായി എത്തിയത്. തെറിയില്ലാത്ത വേര്‍ഷന്‍ താന്‍ ഡബ്ബ് ചെയ്തിരുന്നുവെന്നാണ് ജോജു പറയുന്നത്. താന്‍ ഒപ്പിട്ട കരാര്‍ ലിജോ പുറത്ത് വിടണമെന്നും ജോജു ജോര്‍ജ് പറയുന്നു. അതേസമയം താന്‍ സിനിമയ്ക്കും കഥാപാത്രത്തിനും ലിജോയ്ക്കും എതിരല്ലെന്നും താരം പറയുന്നു.

എഫ്എഫ്‌കെയില്‍ കണ്ടത് തെറിയില്ലാത്ത പതിപ്പ്. തെറിയില്ലാത്ത വേര്‍ഷന്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. തെറിയുള്ള വേര്‍ഷന്‍ കൂടുതല്‍ പൈസ കിട്ടിയപ്പോള്‍ ഒടിടിയില്‍ റിലീസാക്കി. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചുരുളി റിലീസാകുന്നതെന്നും ജോജു പറയുന്നു. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്. എന്റെ തെറിവച്ചിട്ടാണ് തെറി മാര്‍ക്കറ്റ് ചെയ്തതെന്നും ജോജു പറയുന്നു.

''കുടുംബത്തെ ബാധിച്ചതു കൊണ്ടാണ് അഭിമുഖത്തില്‍ സംസാരിച്ചത്. ഇന്ന് രാവിലെ ലിജോ പോസ്റ്റ് ഇട്ടു. എന്നാല്‍ ഈ നിമിഷം വരെ എന്നോട് ആരും വിളിച്ച് ചോദിച്ചിട്ടില്ല. എന്റെ മകള്‍ സ്‌കൂളില്‍ പോയ ആദ്യത്തെ ദിവസം കൂടെ പഠിക്കുന്ന കുട്ടി കാണിച്ചു കൊടുത്തത് ഞാന്‍ വിളിക്കുന്ന തെറിയുടെ ട്രോള്‍. അപ്പ ഈ സിനിമ അഭിനയിക്കരുതായിരുന്നു എന്ന് മകള്‍ പറഞ്ഞു. ലിജോ എന്ന കലാകാരനെയോ സിനിമയെയോ തള്ളിപ്പറഞ്ഞിട്ടില്ല. ലിജോ പുറത്ത് വിട്ട തുണ്ട് കടലാസിന്റെ കൂടെ ഞാന്‍ ഒപ്പിട്ട കരാര്‍ കൂടെ പുറത്ത് വിടണം'' എന്നും ജോജു പറയുന്നു.

പ്രതിഫലം തന്റെ വിഷയമല്ല. വ്യക്തി ജീവിതത്തെ ബാധിച്ചു. കുടുംബത്തെ പോലും ബാധിച്ചു. അതിനാലാണ് പറഞ്ഞത്.മകളില്‍ നിന്നും കേട്ട സങ്കടകരമായ കാര്യമാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ കാരണമായത്. ഫെസ്റ്റിവലിന് വേണ്ടി നിര്‍മ്മിക്കുന്ന സിനിമ എന്നാണ് പറഞ്ഞത്. എനിക്കെതിരെ കേസ് വന്നപ്പോള്‍ പോലും ആരും വിളിച്ചില്ല. ലിജോ പോലും വിളിച്ചില്ലെന്നും ജോജു ജോര്‍ജ് പറയുന്നു.

പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തതിനാല്‍. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ കരാര്‍ പുറത്ത് വിടണമെന്നും ജോജു പറഞ്ഞു. മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT