ആത്മീയ രാജനും സനൂപും വിവാ​ഹവേളയിൽ/ ഫേയ്സ്ബുക്ക് 
Entertainment

ജോസഫ് നായിക ആത്മീയ രാജൻ വിവാഹിതയായി, വരൻ സനൂപ്; ചിത്രങ്ങൾ

വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി അത്മീയ രാജൻ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍. കണ്ണൂരിലെ ലക്സോട്ടിക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച വിവാഹ സല്‍ക്കാരം നടക്കും. 

മെറൂൺ കരയോടു കൂടിയ ഓഫ് വൈറ്റ് സാരിയായിരുന്നു ആത്മീയയുടെ വേഷം. മിനിമൽ മേക്കപ്പിലും ആഭരണങ്ങളിലും അതീവസുന്ദരിയായിരുന്നു താരം. താരത്തിന്റെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജോജു ജോർജിനൊപ്പമുള്ള ജോസഫാണ് ആത്മീയയുടെ കരിയർ ​ഗ്രാഫ് ഉയർത്തുന്നത്. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT