ആത്മീയ രാജന്റെ വിവാഹ റിസപ്ഷൻ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ജോസഫ് നായിക ആത്മീയ രാജന്റെ വിവാഹ റിസപ്ഷൻ, തിളങ്ങി തൻവിയും അപർണയും; വിഡിയോ 

നടി തൻവി റാം, അപർണ ദാസ്, ദീപക് പറമ്പോൽ, സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്

ജോസഫ് സിനിമയിലൂടെ ശ്രദ്ധനേടിയ നടി  ആത്മീയ രാജന്റെ വിവാഹ റിസപ്ഷൻ വിഡിയോ പുറത്തിറങ്ങി. മറൈൻ എഞ്ചിനീയറായ സനൂപാണ് വരൻ. കണ്ണൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് റിസപ്ഷൻ നടന്നത്. ചടങ്ങിൽ നടി തൻവി റാം, അപർണ ദാസ്, ദീപക് പറമ്പോൽ, സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുത്തു.

പേസ്റ്റൽ പിങ്ക് ടോണിലുള്ള ലോങ് ലെഹങ്കയായിരുന്നു റിസപ്ഷന് ആത്മീയയുടെ വേഷം. തിങ്കളാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. 

വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മനം കൊത്തി പറവൈ, റോസ് ഗിത്താറിനാൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജോജു ജോർജിനൊപ്പമുള്ള ജോസഫാണ് ആത്മീയയുടെ കരിയർ ​ഗ്രാഫ് ഉയർത്തുന്നത്. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി

ടീമുകൾക്ക് സുരക്ഷിതമായി നാട്ടിലെത്താം, ചാർട്ടർ വിമാനങ്ങൾ ഒരുക്കി ഐസിസി

വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ വഴികൾ

മുഖ്യമന്ത്രിക്ക് മുന്നില്‍ ആയുധങ്ങള്‍ സമര്‍പ്പിച്ചു; തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി

SCROLL FOR NEXT