Mohanlal, Jude Anthany Joseph 
Entertainment

'ലാല്‍ സാര്‍ ഒന്നും മിണ്ടാതെ ഡ്രസും മാറി വന്ന് ചെളിയില്‍ കിടന്നുരുണ്ടു'; എങ്ങനെ ഒരാള്‍ക്ക് ഇങ്ങനാകാന്‍ സാധിക്കുന്നു!

ഇന്നും രാവിലെ ആറ് മണിക്ക് വരാന്‍ പറഞ്ഞാല്‍ മേക്കപ്പിട്ട് വന്നിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ എന്ന നിലയിലും താരമെന്ന നിലയിലും മോഹന്‍ലാലിന് മുന്നില്‍ നേടാന്‍ ഇനി നേട്ടങ്ങളൊന്നുമില്ല. രാജ്യം ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ച താരമാണ് മോഹന്‍ലാല്‍. നിരവധി തവണ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തനിക്ക് മുമ്പ് വന്നവരും ഒപ്പം വന്നവരും ശേഷം വന്നവരും വഴി മാറി നടക്കുകയോ യാത്ര മതിയാക്കുകയോ ചെയ്യുമ്പോഴും മലയാളത്തിന്റെ സിംഹാസനത്തില്‍ തന്നെ മോഹന്‍ലാലുണ്ട്.

മോഹന്‍ലാലിനെ ഇന്നും അഭിനയത്തോടുള്ള പാഷനില്‍ തരിമ്പും കുറവ് വന്നിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിത്തറ. ഇക്കാര്യം വ്യക്തമാക്കുന്നൊരു അനുഭവം പങ്കിടുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ പങ്കിട്ടത്. ആ വാക്കുകളിലേക്ക്:

''വെളിപാടിന്റെ പുസ്തകം എന്ന ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ ഞാനുണ്ടായിരുന്നു. മൂന്ന് രാത്രി ഫൈറ്റ് സീന്‍ ഷൂട്ടുണ്ടായിരുന്നു. മഴയത്തും ചെളിയിലും ലാല്‍ സാര്‍ ഫൈറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. മൂന്നാമത്തെ രാത്രി അദ്ദേഹത്തിന്റെ ഭാഗം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാരവനില്‍ പോയി കുളിച്ച് വന്നു. വസ്ത്രം മാറി, പോകാന്‍ ഒരുങ്ങിയാണ് വന്നത്. അപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സംവിധായകന്റെ അടുത്ത് വന്ന് ലാല്‍ സാറിന്റെ ഒരു ഷോട്ടില്‍ ലൈറ്റ് ശരിയായിരുന്നില്ല എന്നോ മറ്റോ പറഞ്ഞു. ആ ഷോട്ട് വീണ്ടും എടുക്കേണ്ടി വരുമെന്നും പറഞ്ഞു.

ലാല്‍ ജോസ് സാര്‍ ലാല്‍ സാറിനോട് വീണ്ടും ആ ഷോട്ട് എടുക്കണമെന്ന് പറയാന്‍ ആദ്യം മടിച്ചു. പിന്നീട് തന്റെ സിനിമ ശരിയായി വരണമെന്നതില്‍ അദ്ദേഹം പോയി സംസാരിച്ചു. ഞങ്ങളുടെ മുന്നില്‍ വച്ചാണ് ലാല്‍ സാറിനോട് ഇങ്ങനൊരു പ്രശ്‌നമുണ്ടെന്നും ആ സീന്‍ വീണ്ടും എടുക്കാനാകുമോ എന്നും ചോദിക്കുന്നത്. അദ്ദേഹം ഒന്നും പറയാതെ നേരെ കാരവാനിലേക്ക് പോയി. ഫൈറ്റില്‍ ധരിച്ചിരുന്ന ഷര്‍ട്ടുമിട്ട് തിരികെ വന്നു. എന്നിട്ട് ആ ചെളിയില്‍ കിടന്നുന്നുരുണ്ട് ദേഹത്ത് ചെളിയാക്കി. റെഡി സാര്‍, ഇനി ചെയ്യാം എന്ന് സംവിധായകനോട് പറഞ്ഞു.

ഷൂട്ടിന് ശേഷം എഡിറ്റര്‍ക്കൊപ്പമിരുന്ന് ഫൈറ്റ് മൊത്തം കണ്ടു. എന്തെങ്കിലും മാറ്റേണ്ടതുണ്ടോ എന്ന് നോക്കിയിട്ട് പറയണം, ഞാന്‍ തിരിച്ചു പോയാല്‍ പിന്നെ ചെയ്യാനാകില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഒരു വ്യക്തിയ്ക്ക് ഇത്രയും വര്‍ഷം ഇങ്ങനെ അഭിനയിക്കാനാകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം എല്ലാതരം കഥാപാത്രങ്ങളും ചെയ്തു കഴിഞ്ഞു. പക്ഷെ ഇപ്പോഴും അതേ പാഷനോടെയാണ് ചെയ്യുന്നത്. ഇന്നും രാവിലെ ആറ് മണിക്ക് വരാന്‍ പറഞ്ഞാല്‍ മേക്കപ്പിട്ട് വന്നിരിക്കും. അതാണ് അദ്ദേഹത്തിന്റെ പാഷന്‍. ആ പാഷനും ബോണ്‍ ടാലന്റും എല്ലാത്തിനേയും ശാന്തതയോടെ കൈ കാര്യം ചെയ്യുന്നതുമാകാം അദ്ദേഹത്തിന്റെ പ്രകടനത്തെ ഇത്ര ഗംഭീരമാക്കുന്നത്''.

Jude Anthany Joseph recalls Mohanlal putting dirt on his shirt for a retake.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്? ചരടുവലി ശക്തമാക്കി കെസി; പുനഃസംഘടന ഉടന്‍

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്: ചന്ദ്രൻ നാലാംവാതുക്കൽ പ്രസിഡന്റ്

പ്രവാസികള്‍ക്ക് കോളടിച്ചു; നാട്ടിലേക്ക് പണം അയച്ചാല്‍ വന്‍നേട്ടം, ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഇപിഎഫ് വേതന പരിധി 25,000 രൂപയായി ഉയര്‍ത്തും; ധനമന്ത്രാലയത്തിന്റെ അംഗീകാരം

സമീറിനെ കെസി മറന്നില്ല; ഡികെ മന്ത്രിസഭയിലേക്ക്; മലയാളി എൻഎ ഹാരിസ് പുറത്ത്