ജൂഡ് ആന്റണി, സിനിമയിലെ രം​ഗം, പൃഥ്വിരാജ്/ ഫേയ്സ്ബുക്ക് 
Entertainment

'അമ്മയെ പിക്ക് ചെയ്യാൻവന്ന പൃഥ്വിയെ ഷൂട്ട് ചെയ്ത ജൂഡ് ആന്റണി', ഹിറ്റായി ട്രോൾ; മറുപടി

അതിനിടെ ചിത്രത്തിൽ പൃഥ്വിരാജിന്റെ സാന്നിധ്യം സംശയിച്ചുകൊണ്ട് ട്രോളന്മാരും രം​ഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

സണ്ണി വെയിനിനേയും അന്ന ബെന്നിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആമസോണ്‌‍ പ്രൈമിലൂടെ പ്രധർശനത്തിന് എത്തിയ ചിത്രം പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ചിത്രത്തിൽ മല്ലിക സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനിടെ ചിത്രത്തിൽ പൃഥ്വിരാജിന്റെ സാന്നിധ്യം സംശയിച്ചുകൊണ്ട് ട്രോളന്മാരും രം​ഗത്തെത്തി. 

അന്നയുടെ കഥാപാത്രത്തോട് പിണങ്ങി കാറിൽ കയറിപ്പോകുന്ന മല്ലികയെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. എന്നാൽ ആ കാറ്  ഓടിച്ചിരുന്നത് പൃഥ്വിരാജാണ് എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ 'കണ്ടുപിടുത്തം'. ഇതിന്റെ ട്രോളും ഹിറ്റായി. അതിനു പിന്നാലെ ട്രോളന്മാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ്.  കാർ ഓടിക്കുന്നത് പൃഥ്വിരാജ് അല്ലെന്നാണ് അദ്ദേഹം പറയുന്നത്. 

മല്ലികാമ്മയെ ഞാൻ എന്റെ അമ്മയെപ്പോലെയാണ് കാണുന്നത്. അവരുടെ മകനെപ്പോലെയാണ് ഞാൻ എന്നു പറയാൻ അഭിമാനമുണ്ട്. അതുകൊണ്ട് രാജു എന്റെ സഹോദരനെപ്പോലെയാണ് എന്നാൽ ഈ കാണുന്നത് പൃഥ്വിരാജ് അല്ല- ജൂഡ് കുറിച്ചു. അതിനിടെ രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. രാജുവാണെങ്കിൽ ലംബോർ​ഗിനിയിലായിരിക്കും വരിക എന്നാണ് ഒരു ആരാധകൻ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ