Vismaya, Suchitra, Jude Anthany Joseph ഇൻസ്റ്റ​ഗ്രാം
Entertainment

'തുടക്കം' ഇഷ്ടപ്പെട്ടു, ജൂഡിന് ആഡംബര വാച്ച് സമ്മാനിച്ച് സുചിത്ര; ഹൃദ്യമായ കുറിപ്പുമായി സംവിധായകൻ

ലോകത്തിന് അവര്‍ അമ്മയും മകളും ആയിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിസ്മയ മോഹൻലാലിന്റെ 'തുടക്കം' സിനിമയുടെ വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ. ജൂഡ് ആന്തണി ജോസഫ് ആണ് 'തുടക്ക'ത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം വിസ്മയയുടെ അമ്മ സുചിത്ര മോഹന്‍ലാല്‍ നല്‍കിയ സമ്മാനത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ജൂഡ്.

സ്വിസ് ആഢംബര വാച്ച് നിര്‍മാതാക്കളായ ബൗം ആന്‍ഡ് മെര്‍സിയറിന്‍റെ വാച്ച് ആണ് സുചിത്ര ജൂഡിന് സമ്മാനമായി നൽകിയത്. "ലോകത്തിന് അവര്‍ അമ്മയും മകളും ആയിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് അവര്‍ എക്കാലവും എന്‍റെ മുതിര്‍ന്ന ചേച്ചിയും അനുജത്തിയും ആയിരിക്കും. തുടക്കം കണ്ടതിന് ശേഷം സുചി ചേച്ചിയില്‍ നിന്ന് ലഭിച്ച മനോഹരമായ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തില്‍.

ആയുഷ്കാലം മുഴുവൻ ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സ്നേഹപ്രകടനം. പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി. ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും മറക്കാനാവാത്ത ഈ ഓര്‍മയ്ക്കും. ചിത്രങ്ങൾ പങ്കുവച്ച് ജൂഡ് കുറിച്ചു. പോസ്റ്റിന് താഴെ വാച്ചിന്റെ വിലയെക്കുറിച്ചും ആളുകൾ ചർച്ച തുടങ്ങിയിട്ടുണ്ട്. 'ഇനി എന്തൊക്കെ കിട്ടാൻ കിടക്കുന്നു', 'ഇതൊരു തുടക്കമാകട്ടെ'. - എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമാണിതെന്ന് ജൂഡ് ആന്റണി ട്രെയ്‌ലർ ലോഞ്ചിൽ വച്ച് പറഞ്ഞിരുന്നു.

Jude Anthany Joseph share hearfelt note on Suchitra Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്: ചാലയിലെ ആശുപത്രികൾക്ക് മുന്നിൽ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്

കാപ്പ ചുമത്തി നാടുകടത്തി: മൊകേരി സ്വദേശി സുബിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്ക്

'വലുതാകുമ്പോ ഈ മരം കാണാൻ ഞാൻ വന്നേക്കാവേ...': മാമോദീസ ചടങ്ങിൽ അതിഥികൾക്ക് പ്ലാവിൻതൈകൾ സമ്മാനിച്ച് മാതാപിതാക്കൾ

വീണ്ടും റഫീഞ്ഞ ഹാട്രിക്ക്; ഏഴിൽ ഏഴും ജയിച്ച് ബാഴ്സലോണ!