മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വൻ ഹൈപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് വിസ്മയയുടെ മുപ്പത്തി നാലാം ജന്മദിനമാണ്. ജന്മദിനത്തിൽ വിസ്മയയുടെ ചിത്രത്തിലെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.
നിറചിരിയോടെ നിൽക്കുന്ന വിസ്മയയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുക. "ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ, പാവത്താനായ നടിക്ക് ജന്മദിനാശംസകൾ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളേ." -എന്നാണ് ജൂഡ് കുറിച്ചിരിക്കുന്നത്.
വിസ്മയയ്ക്ക് മോഹൻലാലും ഇന്ന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. "പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കത്തിന്റേതാണ്... നിന്റെ പുതിയ സ്വപ്നങ്ങൾ പൂവണിയുന്നതിനും സിനിമയിലേക്കുള്ള നിന്റെ ചുവടുവെപ്പുകൾക്കും ഈ വർഷം സാക്ഷ്യം വഹിക്കുന്നു.
നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ കാണിക്കുന്ന താല്പ്പര്യത്തിലും ധൈര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. ലോകം നിന്റെ കഴിവ് തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇത്. സ്നേഹത്തോടെ, അച്ഛ".- എന്നാണ് മോഹൻലാൽ ആശംസകൾ നേർന്ന് കുറിച്ചത്.
2018 ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates