ജൂഡ് ആന്തണിയും കമൽ ഹാസനും/ ഫെയ്സ്ബുക്ക് 
Entertainment

'അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ വിറച്ചുപോയി'; കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്

താൻ സിനിമയിലേക്ക് വരാൻ കാരണം കമൽഹാസനാണ് എന്നാണ് ജൂഡ് കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

2018 ന്റെ വമ്പൻ വിജയത്തോടെ സൂപ്പർഹിറ്റ് സംവിധായകനായി മാറിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്. ഇപ്പോൾ സൂപ്പർതാരം കമൽഹാസനെ ആദ്യമായി കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. താൻ സിനിമയിലേക്ക് വരാൻ കാരണം കമൽഹാസനാണ് എന്നാണ് ജൂഡ് കുറിച്ചത്. കൺമുന്നിൽ പ്രിയതാരത്തെ കണ്ടപ്പോൾ വിറച്ചുപോയെന്നും ജൂഡ് കുറിച്ചു. 

"എന്നെ സിനിമാ സംവിധായകനെന്നോ അഭിനേതാവെന്നോ സിനിമാപ്രേമിയെന്നോ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഈ ബഹുമുഖ പ്രതിഭയാണ്. സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാൻ വളർന്നത്. സിനിമയുടെ ഈ സർവവിജ്ഞാനകോശത്തെ കണ്ടുമുട്ടാൻ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണ്. ഇന്നുവരെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല കാര്യമാണിത്. അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ കൺമുന്നിൽ കണ്ടപ്പോൾ ഞാൻ വിറയ്ക്കുകയായിരുന്നു. എന്തൊരു ഓറയാണ്. ലവ് യൂ സാർ, എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു കാര്യം കൂടി യാഥാർത്ഥ്യമായി"- കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് കുറിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി തെന്നിന്ത്യൻ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ജൂഡ് പങ്കുവെക്കുന്നുണ്ട്. വിജയ് സേതുപതിക്കും കിച്ച സുദീപിനുമൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് താരം സൂപ്പർതാരങ്ങളെ കാണുന്നത് പ്രതീക്ഷയേറ്റുന്നതാണ്. തങ്ങളുടെ അടുത്തചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആണെന്ന് ലൈക്ക പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. ലെെക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT