Mohanlal and Jude Anthany, Ayushmann Khurrana 
Entertainment

'മോഹന്‍ലാലിനെ രണ്ടാംകിട നടന്‍ എന്ന് വിളിച്ചു, ഇനി നിങ്ങളുടെ സിനിമ വേണ്ട'; ആയുഷ്മാന്‍ ചിത്രം ഉപേക്ഷിച്ച് ജൂഡ് ആന്തണി

നിങ്ങളുടെ സിനിമ ചെയ്യാന്‍ ഇനി എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ അവര്‍ക്കൊരു മെയില്‍ അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

2018 ന്റെ വിജയത്തിന് ശേഷം തന്നെ തേടി ബോളിവുഡില്‍ നിന്നടക്കം ഓഫറുകള്‍ വന്നിരുന്നുവെന്ന് ജൂഡ് ആന്തണി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി സിനിമ ചെയ്യാനിരിക്കുകയായിരുന്നു ജൂഡ്. എന്നാല്‍ ഈ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. അതിനുള്ള കാരണം എന്താണെന്ന് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് വെളിപ്പെടുത്തുന്നുണ്ട്.

''ആയുഷ്മാന്‍ ഖുറാനയോട് പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതില്‍ ഒരു കഥാപാത്രം ലാല്‍ സാറിനുള്ളതുണ്ടായിരുന്നു. ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി. പക്ഷെ അവരത് ചര്‍ച്ച ചെയ്യുകയായിരുന്നു. ആറേഴ് മാസത്തോളം ചര്‍ച്ചയോട് ചര്‍ച്ചയായിരുന്നു. നിങ്ങള്‍ എത്ര വേണമെങ്കിലും ചര്‍ച്ച ചെയ്‌തോളൂ,പക്ഷെ ആദ്യം നിങ്ങള്‍ ഈ പടം ലാല്‍ സാറുമായി കമ്മിറ്റ് ചെയ്യണം. എന്റെ സിനിമയില്‍ അദ്ദേഹം വേണം എന്ന് ഞാന്‍ പറഞ്ഞു'' ജൂഡ് പറയുന്നു.

''അപ്പോള്‍ അവര്‍ എനിക്കൊരു ഇ-മെയില്‍ അയച്ചു. ഞങ്ങളുടെ ടീമിന് മൊത്തം ഇഷ്ടപ്പെട്ടാല്‍ മാത്രമേ സെക്കന്ററി കാസ്റ്റിങ്ങിലേക്ക് പോവുകയുള്ളൂവെന്ന് പറഞ്ഞു. ഞാന്‍ അവരെ ഫോണ്‍ ചെയ്തു. നിങ്ങള്‍ സെക്കന്ററി കാസ്റ്റ് എന്ന് പറഞ്ഞത് മോഹന്‍ലാല്‍ സാറിനെ ആണോ എന്ന് ചോദിച്ചു. അവര്‍ അതെ എന്ന് പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ടോപ് നടന്മാരില്‍ ഒരാളെ സെക്കന്ററി കാസ്റ്റ് എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് നിങ്ങളുടെ സിനിമ ചെയ്യാന്‍ ഇനി എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ അവര്‍ക്കൊരു മെയില്‍ അയച്ചു'' എന്നാണ് ജൂഡ് പറയുന്നത്.

''അങ്ങനെയാണെങ്കില്‍ പെട്ടെന്ന് കമ്മിറ്റ് ചെയ്യാമെന്ന് അവര്‍ പറഞ്ഞു. ഇല്ല, ഇനി നിങ്ങളുമായി ജെല്‍ ആകില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെയൊരു നിയമയുദ്ധമായിരുന്നു. അവിടുന്ന് ഇ-മെയില്‍ അയക്കുന്നു. എന്റെ വക്കീല്‍ അങ്ങോട്ടൊരു ഇ-മെയില്‍ അയക്കുന്നു. അവസാനം എന്‍ഗ്രിമെന്റ് ക്യാന്‍സല്‍ ചെയ്ത്, ഞാന്‍ അഡ്വാന്‍സ് തിരികെ കൊടുത്തു. അവരില്‍ നിന്നുമൊരു എന്‍ഡിഎ വാങ്ങിച്ചു. അവരെക്കൊണ്ട് ഒപ്പിയിടിച്ചു. എന്റെ കഥ അവര്‍ക്ക് അറിയാമല്ലോ. ആ കഥ മറ്റൊരു കമ്പനിയുമായി ചര്‍ച്ച നടക്കുകയാണ്. ചിലപ്പോള്‍ നടക്കുമായിരിക്കും'' എന്നും ജൂഡ് പറയുന്നു.

അതേസമയം ശിവകാര്‍ത്തികേയനുമായൊരു പടം ചര്‍ച്ചയിലുണ്ട്. അതൊന്നും പൂര്‍ണരൂപത്തിലേക്ക് എത്തിയിട്ടില്ല. പ്ലാനിങില്‍ ഉണ്ടായിരുന്നുവെന്നേ പറഞ്ഞിട്ടുളളൂവെന്നും ജൂഡ് പറയുന്നുണ്ട്. വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ഒരുക്കിയ തുടക്കം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. 2018 ന് ശേഷം വീണ്ടും വിജയം കൈപ്പിടിയിലാക്കിയിരിക്കുകയാണ് ജൂഡ്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയാണ് ജൂഡിന്റെ അടുത്ത സിനിമ.

Jude Anthany opted out of Ayushmann Khurrana starrer because they insulted Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല'; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

ഇനി 'ഉന്നതി'യില്ല; ആദിവാസി ഊരുകളുടെ പേര് 'ഊര്' എന്ന് മാറ്റി

പാകിസ്ഥാനിലെ ഭരണസംവിധാനം തകര്‍ന്നെന്ന് ആഭ്യന്തരമന്ത്രി; വീണ്ടും സൈനിക അട്ടിമറിയിലേക്ക്?

ക്രൗള്‍ സാങ്കേതികവിദ്യ, പുതിയ എന്‍ജിന്‍; പള്‍സര്‍ എന്‍ 160 സീരീസില്‍ പുതിയ രണ്ടു മോഡലുകള്‍ വിപണിയില്‍, ഫീച്ചറുകള്‍

ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം