ജൂഡ് ആന്റണിയും മോഹന്‍ലാലും  ഫെയ്‌സ്ബുക്ക്
Entertainment

'ലാലേട്ടാ ഇനി എനിക്കും കൂടി ഒരവസരം താ, കൊതിയാവുന്നു'; 'തുടരും' എന്തൊരു സിനിമ: ജൂഡ് ആന്റണി

ഈ സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി തുരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത് ഏപ്രില്‍ 25 ന് റിലീസിനെത്തിയ ചിത്രമാണ് 'തുടരും'. ഈ സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. 'മോഹന്‍ലാല്‍ തുടരും' എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

സിനിമ കണ്ട് താന്‍ ശരിക്കും അത്ഭുതപ്പെട്ടുവെന്നും തരുണ്‍മൂര്‍ത്തിയോട് ഇതെന്തൊരു സിനിമയാണ്, താനിപ്പോള്‍ അദ്ദേഹത്തന്റെ ആരാധകനാണെന്നും ജൂഡ് ആന്റണി കുറിച്ചു. തുടരും സിനിമയുടെ തിരക്കഥാകൃത്തായ കെ ആര്‍ സുനിലിനെ ദൈവത്തിന്റെ വരദാനമെന്നും ജേക്ക്സ് ബിജോയ്, ഷാജി കുമാര്‍, വിഷ്ണു, ബിനു, ശോഭന, പ്രകാശ് വര്‍മ, തുടങ്ങി അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും പേരെടുത്തുപറഞ്ഞും ജൂഡ് ആന്റണി പ്രശംസിച്ചു.

ഉള്ളടക്കം തന്നെയാണ് മലയാളം സിനിമയുടെ അംബാസ്സിഡര്‍ എന്ന് പറഞ്ഞ സംവിധായകന്‍ മോഹന്‍ലാലിനോട് തനിക്കും ഒരു അവസരം തരൂ എന്നഭ്യര്‍ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT