അനുപമ പരമേശ്വരൻ ഇൻസ്റ്റ​ഗ്രാം
Entertainment

'എനിക്ക് ഒരു മിനിറ്റെങ്കിലും തരുമോ?' സൂപ്പർതാരത്തിന്റെ ആരാധകരോട് അനുപമ, ഇറങ്ങിപ്പോകാൻ മറുപടി; രൂക്ഷ വിമർശനം

ചടങ്ങിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ എൻടിആർ ആരാധകർ ആവശ്യപ്പെടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

നുപമ പരമേശ്വരൻ നായികയായി എത്തി വമ്പൻ വിജയം നേടിയ ചിത്രമാണ് തില്ല് സ്ക്വയർ. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സക്സസ് സെലിബ്രേഷൻ നടന്നത്. ജൂനിയർ എൻടിആർ ആണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പരിപാടിയിൽ നിന്നുള്ള അനുപമയുടെ ഒരു വിഡിയോ ആണ്.

ചടങ്ങിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ എൻടിആർ ആരാധകർ ആവശ്യപ്പെടുകയായിരുന്നു. ജൂനിയർ എൻ‍ടിആറിന് മുൻപായി അനുപമയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ആരാധകരെ പ്രകോപിതരാക്കിയത്. എൻടിആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടത് എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എൻടിആറിനെ വിളിക്കാതെ അനുപമയെ വേദിയിലേക്ക് വിളിച്ചതോടെ ശബ്ദം ഉയർത്തി ആരാധകർ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. സംസാരിക്കാൻ ഒരുമിനിറ്റു തരണമെന്ന് അനുപമ കാണികളോട് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.

താൻ പൊയ്ക്കോട്ടെ എന്ന് താരം ആരാധകരോട് ചോദിച്ചപ്പോൾ പോകാനാണ് അവർ പറഞ്ഞത്. തനിക്ക് രണ്ട് മിനിറ്റ് സംസാരിക്കാൻ തരുമോ എന്ന് താരം കാണികളോട് ചോദിച്ചു. എന്നാൽ ഇല്ലെന്ന് കാണികൾ മറുപടി നൽകി. ഇതോടെ ഒരു മിനിറ്റെങ്കിലും തരണം എന്നായി താരം. അതിനും അനുകൂല മറുപടിയല്ല ലഭിച്ചത്. ഇതോടെ ജൂനിയർ എൻടിആറിനും സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദിപറഞ്ഞ് അനുപമ പിൻവാങ്ങുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ് എൻടിആർ ആരാധകരുടെ പെരുമാറ്റം. സിനിമയിലെ നടിയാണ് അനുപമയെന്നും സ്വന്തം സിനിമയുടെ വിജയത്തേക്കുറിച്ച് രണ്ട് വാക്ക് പറയാൻ പോലും അവർക്ക് കഴിഞ്ഞില്ലെന്നുമാണ് ആളുകൾ പറയുന്നത്. മോശം സാഹ​ചര്യത്തിലും നല്ല രീതിയിൽ പെരുമാറിയ അനുപമയെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. സിദ്ദു ജൊന്നല​ഗദ്ദയാണ് ചിത്രത്തിൽ നായകനായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT