Jyothika about Balan 
Entertainment

'മലയാളത്തില്‍ നിന്നും മറ്റൊരു രത്‌നം, ഈ മാസ്റ്റര്‍പീസ് കാണാതെ പോകരുത്'; ബാലന് കയ്യടിച്ച് ജ്യോതിക

മൂര്‍ച്ചയേറിയ, ബുദ്ധിപരമായ സൃഷ്ടിയാണ് ബാലന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ചിദംബരത്തിന്റെ ബാലന്‍ സിനിമയെ അഭിനന്ദിച്ച് നടി ജ്യോതിക. മലയാളത്തില്‍ നിന്നുള്ള പുതിയൊരു രത്‌നമാണ് ചിത്രമെന്നാണ് ജ്യോതിക കുറിച്ചത്. ബാലന്‍ തിയേറ്ററില്‍ നിന്നും കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും ജ്യോതിക. സംവിധായകന്‍ ചിദംബരം, തിരക്കഥാകൃത്ത് ജിത്തു മാധവന്‍, ഫര്‍സാന, ആദിശേഷന്‍, സിനാന്‍, ടൊവിനോ തോമസ്, ഡോളി ജൂണ്‍ തുടങ്ങിയവരേയും ജ്യോതിക പ്രശംസിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ബാലന്‍ ദ ബോയ്, ഉന്നത നിലവാരത്തോടെ ചിദംബരം ഒരുക്കിയ ചിത്രം. സങ്കീര്‍ണവും നിരന്തരം അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ജിത്തു മാധവന്റെ തിരക്കഥ. അനുകമ്പ, നിഗൂഢത, നിഷ്‌കളങ്കത, ക്രിമിനല്‍ മനോഭാവം തുടങ്ങിയവയെല്ലാം വളരെ മനോഹരമായി കൂട്ടിച്ചേര്‍ത്ത് ഒരുക്കിയൊരു മാസ്റ്റര്‍പീസ്. സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിരൂപമായി ഫര്‍സാനയുടെ ഗംഭീര പ്രകടനം. ആദിശേഷന്റേയും സിനാന്റേയും കണ്ണുകളിലെ നിഷ്‌കളങ്കതയും ആഴവും കാഴ്ചക്കാരുടെ ഹൃദയത്തിലേക്കാണ് തുളഞ്ഞു കയറുന്നത്. പ്രത്യേകം പരാമര്‍ശിക്കേണ്ടൊരു പേര് അമ്മൂമ്മയായ ഡോളി ജൂണിനെക്കുറിച്ചാണ്. എന്തൊരു ധീരമായ പ്രകടനവും, പുതുമയുള്ള കഥാപാത്ര സൃഷ്ടിയും.

താരപദവിയുടെ എല്ലാ അംശങ്ങളും ഉപേക്ഷിച്ച് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ടൊവിനോ തോമസ് കാഴ്ചവച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതം ആദ്യ പകുതിയില്‍ നമ്മളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ രണ്ടാം പാതിയില്‍ വൈകാരികമായി സ്പര്‍ശിക്കുന്നു. ഷൈജു ഖാലിദിന്റെ കാമറ വര്‍ക്ക് കവിത പോലുള്ള ക്ലോസപ്പുകളും പെയ്ന്റിംഗ് പോലുള്ള ഫ്രെയിമുകളും നിറഞ്ഞതായിരുന്നു. അതൊരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരുന്നു.

ഈ വലിയ ദുഷ്ട ലോകത്തില്‍ നഷ്ടപ്പെടുന്ന നിഷ്‌കളങ്കതയുടെയും മാതൃത്വത്തിന്റെയും കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളില്‍ നഷ്ടപ്പെടുത്തരുത്. മൂര്‍ച്ചയേറിയ, ബുദ്ധിപരമായ സൃഷ്ടിയാണ് ബാലന്‍. മലയാള സിനിമാ ലോകത്തില്‍ നിന്നുമുള്ള മറ്റൊരു രത്‌നം.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം.

Jyothika about Balan The Boy. Calls it a masterpiece and asks to do not miss it at the theatre.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഗുണങ്ങള്‍ ഏറെ, നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം, എങ്ങനെ എടുക്കാം

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

'പൊലീസിന് ജാഗ്രതക്കുറവുണ്ടായി'; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം

'ഗര്‍ഭിണിയാണ്, സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നു'; അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത, വിഡിയോ