Suriya, Jyothika ഇൻസ്റ്റ​ഗ്രാം
Entertainment

'അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും'; തുറന്ന് പറഞ്ഞ് ജ്യോതിക

സൂര്യയുടെ പേര് ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുന്നത് പോലും ജ്യോതികയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്‌ക്രീനിലെ പ്രിയ ജോഡി ജീവിതത്തില്‍ ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര്‍ എന്ന നിലയില്‍ പലര്‍ക്കും മാതൃകയാണ് സൂര്യയും ജ്യോതികയും. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

തങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് ജ്യോതികയും സൂര്യയും പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് താന്‍ സൂര്യയേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്നുവെന്നാണ് ജ്യോതിക പറയുന്നത്.

'ആ സമയത്ത് എനിക്ക് സൂര്യയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് പ്രതിഫലം ലഭിച്ചിരുന്നു' എന്നാണ് ജ്യോതിക പറയുന്നത്. പിന്നാലെ ഇപ്പോള്‍ 30 മടങ്ങ് കുറവും എന്ന് തമാശയായി പറയുന്നുമുണ്ട് ജ്യോതിക. സൂര്യയും നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയിലും ജ്യോതികയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് സൂര്യ പറഞ്ഞിരുന്നു.

സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു കാക്ക കാക്ക. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സൂര്യയേക്കാള്‍ വലിയ താരമായിരുന്നു ജ്യോതിക. സൂര്യയുടെ പേര് ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുന്നത് പോലും ജ്യോതികയായിരുന്നു. ചിത്രം വലിയ വിജയമായതോടെ സൂര്യയുടെ കരിയറിലും അതൊരു വഴിത്തിരിവായി. സൂര്യയുടെ ആദ്യത്തെ സോളോ ലീഡ് ഹിറ്റായിരുന്നു കാക്ക കാക്ക. പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകന്‍, മായാവി, സില്ല്‌നു ഒരു കാതല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

I was paid three times more than Suriya, Jyothika recalls their initial movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ടാറ്റ മെമ്മോറിയൽ സെന്ററിന്റെ സ്ഥിര നിയമനം; മെഡിക്കൽ, നോൺ-മെഡിക്കൽ വിഭാഗങ്ങളിൽ ഒഴിവ്, അവസാന തീയതി ഓഗസ്റ്റ് 10

'മൂന്നു വട്ടം കള്ളനെന്ന് വിളിച്ചു'; അയൽപക്കത്തെ തെറിവിളി സഹിക്കവയ്യാതെ ബ്രസീൽ; അർജന്റീനയുമായി വഴിപിരിയുന്നു

രാവണനെ വധിച്ചതിന് ശ്രീരാമൻ പാപ പരിഹാരം ചെയ്ത സ്ഥലം; രാമേശ്വരത്തിന്റെ ഐതീഹ്യം എന്ത്?

ബസ് ഓടിയത് ഇരട്ടിയിലേറെ വേഗത്തില്‍, റോഡില്‍ ഹൈഡ്രോപ്ലെയിനിങ് പ്രതിഭാസം ഉണ്ടായി; കുറ്റിപ്പുറം അപകടകാരണം അമിതവേഗമെന്ന് എംവിഡി റിപ്പോര്‍ട്ട്