'മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണ്'; പെങ്ങളെ എന്നും ചേര്‍ത്തു പിടിക്കണമെന്ന് പറഞ്ഞു; സുല്‍ഫത്തിനെക്കുറിച്ച് ഫിറോസ്

പോകുന്ന നേരം ഗിഫ്റ്റ് കൊടുത്ത് എന്റെ പെങ്ങളോട് പറഞ്ഞു, കൂടെയണ്ടാകും ഞാനും മമ്മൂക്കയുമെന്ന്.
Mammootty and Sulfath with the family of Cochin Haneefa
Mammootty and Sulfath with the family of Cochin Haneefa
Updated on
1 min read

മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെക്കുറിച്ച് അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ സഹോദരന്‍ ഫിറോസ്. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബം നിര്‍മിച്ച വീട് കാണാന്‍ മമ്മൂട്ടിയും സുല്‍ഫത്തുമെത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഫിറോസ് വിഡിയോയില്‍ സംസാരിക്കുന്നത്. മമ്മൂക്കയുടെ ഏറ്റവും വലിയ ഭാഗ്യം സുല്‍ഫത്താണെന്നാണ് ഫിറോസ് പറയുന്നത്. ആ വാക്കുകളിലേക്ക്:

കൊച്ചിന്‍ ഹനീഫയുടെ പുതിയ വീട് സന്ദര്‍ശിച്ച മമ്മൂക്കയും കുടുംബവും. എല്ലാവരും മമ്മൂക്കയില്‍ ഫോക്കസ് ചെയ്തപ്പോള്‍ എന്റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലേക്കാണ്. ഇന്ത്യന്‍ മെഗാസ്റ്റാര്‍, ഇന്ത്യയിലെ ഏറ്റവും സുന്ദരനായ മെഗാസ്റ്റാറിന്റെ ഭാര്യ. നിഴല്‍പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്ന ഭാര്യ. അവരുടെ ലാളിത്യം, വസ്ത്ര ധാരണം, അവരുടെ കെയര്‍, ഒന്നും പറയാന്‍ വാക്കുകളില്ല.

എന്നെ കണ്ടയുടനെ തന്നെ പെങ്ങളെ ചേര്‍ത്തു പിടിക്കണം എന്ന് പറഞ്ഞു. മമ്മൂക്ക മക്കളോടൊപ്പം ഫോട്ടോയെടുക്കുമ്പോള്‍ ഞാനാണ് വീഡിയോ എടുത്തത്. ഞാന്‍ അറിയാതെ എന്റെ വിഡിയോ അവരിലേക്കും പോയി. കാരണം, അവര്‍ അവിടുന്ന് പറയുന്നുണ്ടായിരുന്നു, മക്കളെ ഒന്നു കൂടെ ചേര്‍ത്തു പിടിക്കെന്ന്. മമ്മൂക്ക സെല്‍ഫിയെടുക്കുന്ന സമയത്ത് ഓടി വന്ന് മക്കളെ കെട്ടിപ്പിടിച്ചു. പോകുന്ന നേരം ഗിഫ്റ്റ് കൊടുത്ത് എന്റെ പെങ്ങളോട് പറഞ്ഞു, കൂടെയണ്ടാകും ഞാനും മമ്മൂക്കയുമെന്ന്.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആന്റോ ബാബി എന്ന് വിളിച്ചപ്പോള്‍ അറിയാതെ എന്റെ ഉള്ളില്‍ നിന്നും വിളിച്ചു പോയി, ബാബി ശ്രദ്ധിച്ച് ഇറങ്ങണേ എന്ന്. മമ്മൂക്ക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു അമ്മയെപ്പോലെ തന്നെ ഭാര്യയേയും ബഹുമാനിക്കണം, സ്‌നേഹിക്കണം എന്ന്. ഭാര്യയാണ് പിന്നീട് അമ്മയാകുന്നത്. എന്റെ ഇഷ്ടപ്പെട്ട സുന്ദരിയായ പെണ്ണ് എന്റെ ഭാര്യയാണെന്നും മമ്മൂക്ക പറഞ്ഞിരുന്നു. അവരുടെ കരുതലും സ്‌നേഹവും സന്തോഷവും കണ്ട സമയത്ത് മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണെന്ന് മനസിലായി. രണ്ട് പേര്‍ക്കും ദീര്‍ഘായുസ് നേരുന്നു.

Mammootty and Sulfath with the family of Cochin Haneefa
നടി പ്രീതി സിന്റയും ബ്രെറ്റ് ലീയും പ്രണയത്തിലായിരുന്നുവോ? വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഓസീസ് ഇതിഹാസം
Mammootty and Sulfath with the family of Cochin Haneefa
ഗജിനിയിലെ 'സൂപ്പര്‍ വില്ലന്‍'; നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു
Mammootty and Sulfath with the family of Cochin Haneefa
'ഞാന്‍ കെട്ടിപ്പിടിച്ചത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ'; സംശയിച്ച് നിന്നപ്പോള്‍ നവ്യ പറഞ്ഞത്; ഓര്‍മ പങ്കിട്ട് സൈജു കുറുപ്പ്
Summary

Cochin Haneefa's brother in law talks about Mammootty's wife sulfath.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa wife
Mammootty with the family of Cochin Haneefa
Mammootty and Cochin Haneefa
Cochin Haneefa housewarming
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com