വര്‍ക്കൗട്ട് വിഡിയോയുമായി ജ്യോതിക ഇന്‍സ്റ്റഗ്രാം
Entertainment

'ഫിറ്റ്‌നസ് ഫ്രീക്ക് ജ്യോതിക'; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോ, സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കമോ എന്ന് ആരാധകര്‍

പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ള കഠിനമായ വര്‍ക്കൗട്ടുകളാണ് താരം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോയുമായി വീണ്ടും നടി ജ്യോതിക. അഭിനയത്തിനൊപ്പം തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസും നിലനിര്‍ത്താന്‍ കഠിനാധ്വനം ചെയ്യുന്ന താരമാണ് ജ്യോതിക. മുന്‍പും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോകള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ടെങ്കിലും ഇത് 'വേറെ ലെവല്‍' എന്നാണ് ആരാധകരുടെ കമന്റ്.

'ഫിറ്റ്‌നസ് എന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്'- എന്ന കുറിപ്പോടെയാണ് താരം വര്‍ക്കൗട്ട് വിഡിയോ പങ്കുവെച്ചത്. പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ള കഠിനമായ വര്‍ക്കൗട്ടുകളാണ് താരം ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിറഞ്ഞ കയ്യടിയോടെയാണ് വിഡിയോ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഏതെങ്കിലും വലിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കമാണോ ഇതെന്നും ആരാധകര്‍ തിരിക്കി. താരത്തിന്റെ വിഡിയോകള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ഇനിയും മുന്നോട്ടു പോണമെന്നും ആശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ