ജ്യോതിര്‍മയി, റിമ ഫെയ്സ്ബുക്ക്
Entertainment

'അമല്‍ നീരദിന്റെ ഭാര്യയാകുന്നതിന് മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നെന്ന് നോക്ക്'; നെപ്പോട്ടിസമെന്ന് വിമര്‍ശനം, മറുപടിയുമായി റിമ

ജ്യോതിര്‍മയിയെ ബോഗെയ്ന്‍വില്ലയില്‍ നായികയാക്കിയത് നെപ്പോട്ടിസം ആണെന്ന വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍

സമകാലിക മലയാളം ഡെസ്ക്

മല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ജ്യോതിര്‍മയി. സ്തുതി എന്ന ഗാനത്തിലെ നടിയുടെ ലുക്കും പ്രകടനവും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജ്യോതിര്‍മയിയെ ബോഗെയ്ന്‍വില്ലയില്‍ നായികയാക്കിയത് നെപ്പോട്ടിസം ആണെന്ന വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

ജ്യോതിര്‍മയിയെ പ്രശംസിച്ചുകൊണ്ട് റിമ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റ് എത്തിയത്. അവര്‍ സംവിധായകന്റെ ഭാര്യയല്ലേ. നെപ്പോട്ടിസത്തിന്റെ അര്‍ത്ഥം എന്താണെന്ന് നോക്കി. 2023ലെ നീലവെളിച്ചം സിനിമയുടെ സംവിധായകനേയും നടിയേയും പോയി നോക്കെന്നുമായിരുന്നു വിമര്‍ശകന്‍ കുറിച്ചത്. ഇതോടെ കമന്റ് ബോക്‌സ് സംവാദ വേദിയാവുകയായിരുന്നു.

ആരുടേയെങ്കിലും ഭാര്യയാവുന്നതിന് മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നു എന്ന് നോക്കാന്‍ റിമ തിരിച്ചടിച്ചു. എന്നാല്‍ ഇതും നീലവെളിച്ചത്തിലേതും നെപ്പോട്ടിസം തന്നെയാണെന്നും ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചും മാനസികമായി ഭീഷണിപ്പെടുത്തിയും മറ്റ് നടിമാരുടെ അവസരം തട്ടിയെടുക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും വിമര്‍ശകന്‍ ആരോപിച്ചത്. പിന്നാലെ റിമയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തി.

ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിര്‍മയി സിനിമയിലെത്തിയത്. സ്വന്തം കഴിവിന്റെയും പരിശ്രമത്തിന്റെയും ബലത്തിലാണ് അവര്‍ വിജയകരമായ കരിയര്‍ പടുത്തുയര്‍ത്തിയതും. പിന്നീട് ഒരു സംവിധായകനെ വിവാഹം കഴിക്കുന്നത് അവര്‍ ഒറ്റയ്ക്ക് നേടിയെടുത്ത വിജയങ്ങളെ റദ്ദ് ചെയ്യുന്നില്ല. കാരണം, അവര്‍ സ്വന്തമായി അതു തെളിയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമാകില്ല. എന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT