കാക്കിപ്പട ടീസറിൽ നിന്നുള്ള സ്ക്രീൻഷോട്ട് 
Entertainment

'ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ'; 'കാക്കിപ്പട' ടീസർ

ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൊലീസുകാരുടെ കഥ പറയുന്ന കാക്കിപ്പട സിനിമയിലെ ടീസർ പുറത്ത്. ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

'പക്ഷേ ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ... പണിയും പോകും അഴിയും എണ്ണേണ്ടിവരും' എന്ന ഡയലോ​ഗോടെയാണ് ടീസർ. കുറ്റവാളികളെ പിടിക്കാനുള്ള പൊലീസ് അന്വേഷണമല്ല ചിത്രത്തിൽ പറയുന്നത്. കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം ആണ്‌ കാക്കിപ്പട. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. 

ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് , സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. എസ്.വി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റാണ് സം​ഗീതം ഒരുക്കുന്നത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും