സുധി കോഴിക്കോട്, ഗൗതം വാസുദേവ് മേനോൻ/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'നിങ്ങൾ അതി​ഗംഭീരമാക്കി': തങ്കനെ പ്രശംസിച്ചുകൊണ്ട് ​ഗൗതം മേനോന്റെ സന്ദേശം, നന്ദി കുറിച്ച് സുധി

കാതലിൽ തങ്കൻ എന്ന കഥാപാത്രമായി എത്തിയ സുധി കോഴിക്കോടിനെ തേടി സംവിധായകൻ ​ഗൗതം വാസുദേവ് മേനോന്റെ പ്രശംസ എത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കാതൽ ഒടിടിയിൽ എത്തിയതോടെ വൻ അഭിപ്രായമാണ് നേടുന്നത്. പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ തങ്കൻ എന്ന കഥാപാത്രമായി എത്തിയ സുധി കോഴിക്കോടിനെ തേടി സംവിധായകൻ ​ഗൗതം വാസുദേവ് മേനോന്റെ പ്രശംസ എത്തിയിരിക്കുകയാണ്. 

വാട്സ്ആപ്പിലൂടെ നേരിട്ടാണ് ​ഗൗതം വാസുദേവ് മേനോൻ അഭിനന്ദന സന്ദേശമയച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് സുധി തന്നെയാണ് സന്തോഷം പങ്കുവച്ചത്. ‘സിനിമ കണ്ടു, ശരിക്കും ഇഷ്ടപ്പെട്ടു. നിങ്ങൾ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഇത്രയും കരുത്തുള്ള സിനിമയായിട്ടും എത്ര സൂക്ഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്! എനിക്കൊരുപാട് ഇഷ്ടമായി.’- എന്നാണ് ​ഗൗതം മേനോൻ കുറിച്ചത്. പ്രശംസയ്ക്ക് നന്ദി പറഞ്ഞ താരം വലിയൊരു ആദരവായി അഭിനന്ദനത്തെ കാണുന്നുവെന്നും മറുപടി നൽകി. 

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം സ്വവർ​ഗ പ്രണയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തി. സുധിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്തത്. അതിനു പിന്നാലെ ഇതര ഭാഷകളിൽ നിന്നുള്ളവർ ഉൾപ്പടെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'