കൈലാസ് നാഥ് / ഫേയ്സ്ബുക്ക് 
Entertainment

20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി, നന്ദി പറഞ്ഞ് കൈലാസ് നാഥ്

നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം

സമകാലിക മലയാളം ഡെസ്ക്

സിനിമ സീരിയൽ താരം കൈലാസ് നാഥ് 20 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സഹായവും പിന്തുണയും നൽകിയ തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറയാനും അ​ദ്ദേഹം മറന്നില്ല. രോ​ഗ ബാധിതനായി ആശുപത്രിയിലായതോടെ ചികിത്സാ ചെലവ് വഹിക്കാനാകാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നു കൈലാസിന്റെ കുടുംബം. തുടർന്ന് അദ്ദേഹത്തിനായി സഹായം അഭ്യർഥിച്ച് സഹാതാരങ്ങളും സുഹൃത്തുക്കളും രം​ഗത്തെത്തിയിരുന്നു. 

കൈലാസ് നാഥിന്റെ സുഹൃത്തിന്റെ കുറിപ്പ്

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചില്‍ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്‌നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്‌നേഹം 

കൈലാസേട്ടന്റെ വാക്കുകള്‍
ഭഗവത് കൃപയാല്‍ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ എല്ലാം പ്രാര്‍ത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോര്‍ട്ടിന്റേയും ഫലമായി , ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകള്‍ക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT