ചിത്രം : ഇൻസ്റ്റ​​ഗ്രാം 
Entertainment

'രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്', കാജലിന്റെ നിറവയറില്‍ തൊട്ട് നിഷ; ബേബി ഷവര്‍ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ചിലുവും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ്. കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാളാണ് ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. 

നിഷയുടെ കുറിപ്പ് 

മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു താരം കാജലിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് നിഷ കുറിച്ചത്. എനിക്ക് മറ്റൊരു കുഞ്ഞ് പിറക്കുകയാണ്, ഞാന്‍ തൊട്ടിരിക്കുന്ന ഈ വയറ്റില്‍ നിന്ന്. എന്റെ രണ്ടാമത്തെ കുഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്. നിന്നെ കാണാനായി കാത്തിരിക്കുകയാണ് ലിറ്റില്‍ ലവ്. കാജല്‍ അഗര്‍വാളിനും ഗൗതം കിച്‌ലുവിനും നല്ല ആരോഗ്യവും ശക്തിയും ആശംസിക്കുന്നു. പാരന്റ്ഹുഡ് യാത്രയിലും പുതിയ റോളിലും നിങ്ങള്‍ രണ്ടു പേര്‍ക്കും ഏറ്റവും മികച്ചതാവാന്‍ കഴിയട്ടെ.- നിഷ കുറിച്ചു. 

ചുവന്ന സാരിയില്‍ സുന്ദരിയായി കാജല്‍

തൊട്ടു പിന്നാലെ മറുപടിയുമായി കാജല്‍ അഗര്‍വാള്‍ രംഗത്തെത്തി. മാസിയുടെ കൈയില്‍ എത്താനായി കുഞ്ഞ് കാത്തിരിക്കുകയാണ് എന്നായിരുന്നു കാജലിന്റെ കമന്റ്. ചുവന്ന സാരിയുടുത്ത് അതിസുന്ദരിയായി കാജല്‍. താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT