ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കുഞ്ഞു മിയ, വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കാജൽ അഗർവാൾ 

'മിയ' എന്ന പട്ടിക്കുട്ടിയാണ് താരത്തിന്റെ പുതിയ കുടുംബാംഗം

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടിലെക്ക് പുതുതായി എത്തിയ അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി കാജൽ അഗർവാൾ. 'മിയ' എന്ന പട്ടിക്കുട്ടിയാണ് താരത്തിന്റെ പുതിയ കുടുംബാംഗം. 

“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, കുഞ്ഞു മിയ. കുട്ടിക്കാലം മുതൽ എനിക്ക് നായ്ക്കളെ പേടിയാണെന്ന് എന്നെ അറിയുന്നവർക്കെല്ലാം അറിയാം. അതേസമയം കിച്ച്‌ലുവിന് നായ്ക്കുട്ടികളെ ഏറെ ഇഷ്ടമാണ്, വളർത്തുമൃഗങ്ങൾക്ക് ഒപ്പം വളർന്നതിനാൽ യഥാർത്ഥ അനുകമ്പയുടെ അർത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു. എല്ലാവരെയും ഉൾകൊള്ളാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്. മിയ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും ( ഒരുപാട് കഠിനാധ്വാനവും) കൊണ്ടുവന്നിട്ടുണ്ട്. ഈ യാത്ര എന്തെല്ലാമാണ് കാത്തുവച്ചിരിക്കുന്നത് എന്നറിയാൻ എനിക്ക് ആകാംഷയാണ്“, കാജൽ അ​ഗർവാൾ മിയക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

കഴിഞ്ഞ വർഷം ഒക്ടോബർ 30നാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് ഇരുവരും ഒന്നിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT