Kajal Aggarwal ഇന്‍സ്റ്റഗ്രാം
Entertainment

'ചത്തിട്ടില്ലെടാ...'; വാഹനാപകടത്തില്‍ മരിച്ചെന്ന് വാര്‍ത്ത; വ്യാജ പ്രചാരണത്തിനെതിരെ കാജല്‍ അഗര്‍വാള്‍

വെെറലായ വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

താരങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു വാര്‍ത്തയായിരുന്നു നടി കാജല്‍ അഗര്‍വാള്‍ വാഹനാപകടത്തില്‍ മരിച്ചെന്ന്. തന്റെ മരണ വാര്‍ത്ത നിഷേധിച്ചു കൊണ്ട് കാജലിന് തന്നെ രംഗത്തെത്തേണ്ടി വന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ മരണ വാര്‍ത്തകളെ കാജല്‍ തള്ളിക്കളയുന്നത്. താന്‍ പരിപൂര്‍ണ ആരോഗ്യത്തോടു കൂടി തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് കാജല്‍ കുറിപ്പില്‍ പറയുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കാജല്‍ ആരാധകരോടായി പറയുന്നു.

'' എനിക്കൊരു വാഹനാപകടമുണ്ടായെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ കണ്ടു. വളരെ രസകരമായി തോന്നുന്നു. കാരണം തീര്‍ത്തും അസത്യമാണ്. ദൈവാനുഗ്രഹത്താല്‍, ഞാന്‍ പരിപൂര്‍ണ സൗഖ്യത്തോടെയും സുരക്ഷിതയായും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. സത്യത്തിലും പോസിറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് കാജല്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

താരത്തിന് വാഹനപാകടമുണ്ടായെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. അപകടത്തില്‍ മരിച്ച കാജലിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്നും കൊണ്ടു പോകുന്നുവെന്ന പേരില്‍ ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സംഭവം വലിയ ചര്‍ച്ചയായി മാറിയത്. ചിത്രത്തിലുള്ള യുവതിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇതും ആരാധകരുടെ ആശങ്ക വളര്‍ത്തി. വാര്‍ത്തകളോട് കാജലിന്റെ ടീം ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും ആശങ്കകള്‍ക്ക് ഇടവരുത്തി. എന്തായാലും ഒടുവില്‍ കാജല്‍ നേരിട്ടു തന്നെ എത്തി വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കൊല്ലുന്ന ആദ്യത്തെ താരമല്ല കാജല്‍ അഗര്‍വാള്‍. മലയാളത്തിലടക്കം പല താരങ്ങളും ഇത്തരത്തിലുള്ള വ്യാജ മരണവാര്‍ത്തകളുടെ ഇരകളായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ അതിവേഗം പ്രചരിക്കും. പലപ്പോഴും താരങ്ങള്‍ പോലും വ്യാജവാര്‍ത്തകളില്‍ തെറ്റിദ്ധരിപ്പക്കപ്പെട്ട് സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാറുണ്ട്. പിന്നീടായിരിക്കും അവര്‍ തങ്ങള്‍ക്ക് പറ്റിയ അമളി മനസിലാവുക.

Kajal Aggarwal reacts to fake news about her death. urges social media to focus of positivity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

SCROLL FOR NEXT