ഷാരുഖ് ഖാനും കജോളും/ ഫെയ്സ്ബുക്ക് 
Entertainment

'പത്താന് ശരിക്കും എത്ര കിട്ടി?' ചോദ്യവുമായി കജോള്‍; വാളെടുത്ത് ഷാരുഖ് ആരാധകര്‍, രൂക്ഷ വിമര്‍ശനം

പത്താന്റെ കളക്ഷനില്‍ സംശയവുമായി നടി കജോള്‍ രംഗത്തെത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടുത്തിടെ ബോളിവുഡിലെ ഏറ്റവും ഹിറ്റ് ചിത്രമായിരുന്നു ഷാരുഖ് ഖാന്റെ പത്താന്‍. താരത്തിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയായിരുന്നു. ഹിന്ദി ഭാഷയില്‍ ഏറ്റവും ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായി പത്താന്‍ മാറി. എന്നാല്‍ ഇപ്പോള്‍ പത്താന്റെ കളക്ഷനില്‍ സംശയവുമായി നടി കജോള്‍ രംഗത്തെത്തിയിരിക്കുകയാണ്. 

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ ഷാരൂഖ് ഖാനോട് എന്തെങ്കിലും ചോദിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് ചോദിക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായി പഠാന്‍ ശരിക്കും എത്ര കളക്ഷന്‍ നേടി എന്നായിരിക്കും ചോദിക്കുക എന്നായിരുന്നു താരത്തിന്റെ മറുപടി.

ഷാരുഖ് ഖാന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് കജോളിന്റെ മറുപടി. പത്താന്റെ കളക്ഷനില്‍ കജോളിന് സംശയമുണ്ടോയെന്നാണ് അവര്‍ ചോദിക്കുന്നത്. ഇരുവരും തമ്മില്‍ സുഹൃത്തുക്കള്‍ തന്നെയാണോയെന്നും ചോദിക്കുന്നവരുണ്ട്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളായിരുന്നു കജോളും ഷാരൂഖും. അതിനിടെ. കജോള്‍ തമാശരൂപേണ പറഞ്ഞതിനെ വിവാദമാക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുമുണ്ട്. കൂടാതെ പത്താന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണം എന്നാവശ്യവും ഉയരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ