Kalabhavan mani daughter ഇന്‍സ്റ്റഗ്രാം
Entertainment

മണിയുടെ ആഗ്രഹം പോലെ മകള്‍ ഡോക്ടറായി; ഓര്‍മ ദിവസത്തില്‍ സന്തോഷ വാര്‍ത്ത പങ്കിട്ട് സഹോദരന്‍

സിനിമകളിലൂടേയും പാട്ടുകളിലൂടേയും ഇപ്പോഴും മണി മലയാളിയ്‌ക്കൊപ്പം ജീവിക്കുന്നു

Author : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ ഒരിക്കലും മറക്കില്ല കലാഭവന്‍ മണിയെ. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പത്ത് വര്‍ഷമാവുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളി ജീവിതത്തിന്റെ ഭാഗമായി തന്നെ തുടരുകയാണ് കലാഭവന്‍ മണി. ബാക്കി വച്ചു പോയ സിനിമകളിലൂടേയും പാട്ടുകളിലൂടേയും ഇപ്പോഴും മണി മലയാളിയ്‌ക്കൊപ്പം ജീവിക്കുന്നു. മണി ഓര്‍മയായി പത്ത് വര്‍ഷമാകുമ്പോള്‍ ആ കുടുംബത്തില്‍ നിന്നൊരു സന്തോഷ വാര്‍ത്തയും വരികയാണ്.

മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കുകയെന്നത്. അച്ഛന്‍ ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മകള്‍. മണിയുടെ സഹോദരനായ ഡോക്ടര്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മണിയുടെ മകള്‍ ഡോക്ടറായ വിവരം പങ്കുവെക്കുന്നത്.

''ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകള്‍ ഡോക്ടറായി.മകളെ പാവപ്പെട്ടവരുടെ ഡോക്ടറാക്കണം എന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകള്‍ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കും വളര്‍ന്നു വരാനുള്ള വലിയൊരു സാഹചര്യം ചേട്ടന്‍ ഒരുക്കിയിരുന്നു. ഡോക്ടറേറ്റ് കിട്ടി. കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. ഇതൊക്കെ നമ്മള്‍ അദ്ദേഹത്തെ മനസില്‍ സൂക്ഷിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ചിന്തകളും മനസില്‍ സൂക്ഷിച്ച് ഒട്ടും പതറാതെ മുന്നോട്ട് പോയിരുന്നു. മനസ് പതറിയിരുന്നു. പക്ഷെ അതിനെയൊക്കെ നിയന്ത്രിച്ച് ചേട്ടന്റെ ആഗ്രഹം പോലെ മുന്നോട്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം യാത്ര ചെയ്യുകയാണ് ഞങ്ങള്‍'' എന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്.

എറണാകുളം ശ്രീനാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീലക്ഷ്മി. ഇപ്പോള്‍ അമ്മ നിമ്മിയോടൊപ്പം ചാലക്കുടിയിലെ മണിക്കൂടാരത്തിലുണ്ട് ശ്രീലക്ഷ്മി. മകളെ ഡോക്ടറാക്കണമെന്നും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്ന ആശുപത്രി തുടങ്ങണമെന്നുമുള്ള തന്റെ ആഗ്രഹം മണി പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ് മകള്‍.

As Kalabhavan Mani wished, daughter Sreelakshmi became a doctor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

ശക്തമായ ഇടിമിന്നല്‍: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു

'നിതിനോട് മുൻവൈരാഗ്യം ഇല്ല, തനിക്കെതിരെ തെളിവുമില്ല'; മുൻ‌കൂർ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയിൽ

SCROLL FOR NEXT