ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മികച്ച നടൻ: ഷൈൻ ടോം ചാക്കോ; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 'ഭാസി പിള്ള'യ്ക്ക്

നടൻ ഗുരു സോമസുന്ദരമാണ് അവാർഡ് സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണിയുടെ പേരിലുള്ള  മികച്ച നടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം നടൻ ഷൈൻ ടോം ചാക്കോയ്ക്ക്. കുറുപ്പിലെ ഭാസി പിള്ളയ്ക്കാണ് ഷൈൻ ടോം ചാക്കോയെ തേടി അംഗീകാരമെത്തിയത്. നടൻ ഗുരു സോമസുന്ദരമാണ് അവാർഡ് സമ്മാനിച്ചത്.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാനെ നായകനായ കുറുപ്പിൽ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിച്ചത്. താരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് തഴഞ്ഞതിൽ ഷൈൻ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.

പന്ത്രണ്ട്, അടിത്തട്ട് എന്നീ ചിത്രങ്ങളാണ് ഷൈൻ ടോം ചാക്കോയുടേതായി അവസാനം തിയേറ്ററിൽ എത്തിയത്. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന വിചിത്രമാണ് ഷൈൻ ടോം ചാക്കോയുടെതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കനി കുസൃതി ആണ് നായിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT