ചെന്നൈയിൽ കുടുംബസമേതം വോട്ട് ചെയ്യാനെത്തിയ നടൻ ജയറാമിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനമുയർന്നിരുന്നു. ദുൽഖറിനും ജയറാമിനും കാളിദാസ് ജയറാമിനും എന്തുകൊണ്ട് തമിഴ്നാട്ടിൽ വോട്ട് എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് നല്‍കിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
‘‘ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.’’–വ്ലോഗറുടെ വിഡിയോയിൽ മറുപടിയായി കാളിദാസ് കുറിച്ചു. നിരവധിപ്പേരാണ് നടനെ പിന്തുണച്ചെത്തിയത്.
'ഇവരൊക്കെ തമിഴൻ ആയിരുന്നോ?', 'അപ്പോൾ ഇവർക്കൊന്നും കേരളത്തിൽ വോട്ടില്ലേ', 'കാളിദാസിന്റെ ഷർട്ട് കണ്ടിട്ട് ടിവികെ ആണെന്ന് തോന്നുന്നല്ലോ', 'പണം ഇവിടെ നിന്ന് വലിച്ചു തമിഴ്നാട്ടിൽ ചെലവ് ആക്കും'- എന്നൊക്കെയാണ് ജയറാമിനും കാളിദാസിനുമെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
ഭാര്യ പാർവതി, മകൻ കാളിദാസ്, മരുമകൾ തരിണി എന്നിവർക്കൊപ്പമാണ് ജയറാം വോട്ടിങ് ബൂത്തിലെത്തിയത്. മരുമകൾ തരിണിയുടെ കന്നി വോട്ടാണിതെന്നും ജയറാം പറഞ്ഞു. നടൻ ദുൽഖർ സൽമാന്‍, ഉർവശി, റഹ്മാന്‍ എന്നിവരും തമിഴ്നാട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ആശകൾ ആയിരം ആണ് ജയറാമിന്റെയും കാളിദാസിന്റെയുമായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമയിൽ ഇരുവരും ഒന്നിച്ചെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates