കാളിദാസും തരിണിയും ഇൻസ്റ്റ​ഗ്രാം
Entertainment

'വിവാഹത്തിന് ഇനി പത്ത് നാൾ'; സന്തോഷം പങ്കുവച്ച് കാളിദാസും തരിണിയും

ഇപ്പോൾ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് കാളിദാസ്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ കാളിദാസ് ജയറാമിപ്പോൾ തന്റെ വിവാഹത്തിരക്കുകളിലാണ്. കാളിദാസും തരിണി കലിംഗരായരുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ കാളിദാസിന്റെ വിവാഹ തീയതി കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഡിസംബറിൽ വിവാഹമുണ്ടാകുമെന്ന് ജയറാമും പാർവതിയും പറഞ്ഞിരുന്നു.

ഇപ്പോൾ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് കാളിദാസ്. തരിണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം 'ഇനി പത്തുനാൾ കൂടി'യെന്നാണ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായിയെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ തരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം.

നീലഗിരി സ്വദേശിനിയാണ് 24 കാരിയായ തരിണി. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയാണ് തരിണി. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും. വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയായിരുന്നു. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ജയറാമും കുടുംബവും ക്ഷണക്കത്ത് കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി