Entertainment

'നീ വെറുക്കുന്ന വിഡിയോ, എന്നെ ഇപ്പോൾ കൊല്ലാൻ തോന്നുന്നുണ്ടാകും'; ചക്കിക്ക് പിറന്നാൾ ആശംസയുമായി കാളിദാസ്

കുട്ടി ചക്കിയുടെ രസകരമായ ഭാവങ്ങളാണ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. ഇവരുടെ മക്കളും ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ്  സോഷ്യൽ മീഡിയയിലൂടെ വീട്ടിലെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് മാളവികയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് കാളിദാസ് പങ്കുവച്ച വിഡിയോ ആണ്. കുട്ടിക്കാലത്തെ ഒരു ഇന്റർവ്യൂവിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. കുട്ടി ചക്കിയുടെ രസകരമായ ഭാവങ്ങളാണ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. 

ഇന്ന് നിന്റെ പിറന്നാളാണ്. ഈ വിഡിയോ പങ്കുവച്ചതിന് നിനക്ക് ഇപ്പോള്‍ എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടാകുമെന്ന് എനിക്ക് അറിയാം. ഈവിഡിയോയില്‍ കാണുന്നതുപോലെയുള്ള നിന്റെ രസകരമായ സ്വഭാവത്തോട് എനിക്ക് എപ്പോഴും ആരാധനയാണ്. എല്ലാത്തില്‍ നിന്നും ഉയിര്‍ത്ത് എഴുന്നേറ്റ്, ഇഷ്ടമുള്ള കാര്യം ചെയ്ത് നിനക്ക് ഈ ലോകം കീഴടക്കാനാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സഹോദരിയായി ഇരിക്കുന്നതിന് നന്ദി. നീ എത്രത്തോളം ഈ വിഡിയോയെ വെറുത്താലും നമ്മുടെ ജീവിതം ഇങ്ങനെയാണ്. ഞാന്‍ ചില സമയത്തെല്ലാം വിഡ്ഢിയാകുന്നുണ്ടെങ്കില്‍ ക്ഷമിക്കണം. ഞാന്‍ മരിക്കുന്നതുവരെ ഇങ്ങനെ തന്നെയായിരിക്കുമെന്ന് വാക്കുതരുന്നു. നമ്മെ കാത്തിരിക്കുന്ന ഭ്രാന്തമായ സാഹസികതകള്‍ക്കായി.- കാളിദാസ് കുറിച്ചു. 

ഈത് പോസ്റ്റ് ചെയ്തതിന് എനിക്ക് നിന്നെ ഇടിക്കാന്‍ തോന്നുന്നുണ്ട്. പക്ഷേ നീ അതിന് നല്‍കിയ കാപ്ഷന് കെട്ടിപ്പിടിക്കാനും തോന്നുന്നു.- എന്നാണ് മാളവിക മറുപടി നല്‍കിയത്. കാളിദാസിനു പുറമെ ജയറാമും പാർവതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.കാളിദാസിന്റെ കാമുകിയായ തരിണിയും മാളവികയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT