പ്രൊജക്ട് കെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

കൽക്കിയിലെ സുപ്രധാന ഫോട്ടോ ചോർന്നു, വിഎഫ്എക്സ് കമ്പനിക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ

ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യാൻ ഏല്‍പ്പിച്ച കമ്പനിയിൽ നിന്നാണ് ഫോട്ടോ ചോർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കൽക്കി 2898 എ. ഡി. വമ്പൻ താരനാരയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്ന നാ​ഗ് അശ്വിനാണ്. ഇപ്പോൾ അത്ര സുഖമുള്ള വാർത്തയല്ല ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. കൽക്കിയിലെ സുപ്രധാന ഫോട്ടോ ചോർന്നിരിക്കുകയാണ്.  ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യാൻ ഏല്‍പ്പിച്ച കമ്പനിയിൽ നിന്നാണ് ഫോട്ടോ ചോർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഫോട്ടോ ചോർന്ന സംഭവം പ്രഭാസിനേയും അണിയറ പ്രവർത്തകരേയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. അതിനിടെ വിഎഫ്എക്സ് കമ്പനിക്കെതിരെ ചിത്രത്തിന്റെ ടീം നിയമനടപടി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. കല്‍ക്കിയുടെ നിർമാതാക്കൾ വൻ തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഫോട്ടോ ചോർത്തിയ ജീവനക്കാരനെ പുറത്താക്കിയെന്നും വിവരങ്ങളുണ്ട്. 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി. ദീപിക പ​ദുകോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൽഹാസൻ വില്ലൻ കഥാപാത്രത്തേയും അവതരിപ്പിക്കും. അമിതാഭ് ബച്ചൻ, ദിഷാ പഠാണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സയൻസ് ഫിക്ഷൻ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT