Kalyani Priyadarshan ഇന്‍സ്റ്റഗ്രാം
Entertainment

'ഇനിയുമെന്ത് നേടാന്‍'; ലോകയുടെ വിജയത്തോടെ സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു; അച്ഛന്‍ എനിക്ക് തന്ന ഉപദേശം; കല്യാണി പറയുന്നു

മോളിവുഡിന്റെ ആദ്യ 300 കോടി ചിത്രം എന്ന ചരിത്ര നേട്ടത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ ലോകയുടെ കുതിപ്പ് തുടരുകയാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയ ലോക മോളിവുഡിന്റെ ആദ്യ 300 കോടി ചിത്രം എന്ന ചരിത്ര നേട്ടത്തിലേക്കുള്ള യാത്രയിലാണ്. റെക്കോര്‍ഡുകള്‍ ഓരോന്നായി തിരുത്തുകയും പുതിയത് സൃഷ്ടിക്കുകയുമൊക്കെ ചെയ്തു കൊണ്ട് കല്യാണി പ്രിയദര്‍ശന്‍ ചിത്രം മുന്നോട്ട് പോവുകയാണ്.

ലോക ചാപ്റ്റര്‍ 1: ചന്ദ്ര നേടിയ വിജയത്തിന് പിന്നാലെ താന്‍ സിനിമ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ടെന്നാണ് കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്. ഇനിയൊന്നും നേടാനില്ലെന്ന ചിന്തയായിരുന്നു കല്യാണിയുടെ ആ തോന്നലിന് പിന്നില്‍. അതേക്കുറിച്ച് അച്ഛന്‍ പ്രിയദര്‍ശനോട് സംസാരിച്ചുവെന്നും അദ്ദേഹം നല്‍കിയ ഉപദേശം തനിക്ക് വലിയ പ്രചോദനമായെന്നും കല്യാണി പറയുന്നു.

'ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു. കാരണം ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ അച്ഛന്‍ എനിക്കൊരു ഉപദേശം തന്നു. ചിത്രം എന്ന സിനിമ 365 ദിവസം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നപ്പോള്‍ ഞങ്ങളും വിചാരിച്ചു എല്ലാം നേടിയെന്ന്. അതിന് രണ്ട് വര്‍ഷം കഴിഞ്ഞാണ് കിലുക്കം റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയമെന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറിക്കൊണ്ടിരിക്കുക. ദൈവം മറ്റെന്തെങ്കിലും നല്‍കും. അച്ഛന്റെ ആ വാക്കുകള്‍ എനിക്ക് വലിയ പ്രചോദനം നല്‍കി'' കല്യാണി പറയുന്നു.

അതേസമയം ലോക ചാപ്റ്റര്‍ 1: ചന്ദ്ര ഇതിനോടകം 290 കോടിയാണ് നേടിയത്. പൂജ അവധിയും ശനിയും ഞായറുമൊക്കെ കഴിയുമ്പോഴേക്കും മലയാളത്തിലെ ആദ്യ 300 കോടി ചിത്രം എന്ന നേട്ടം കല്യാണി പ്രിയദര്‍ശന്റെ അക്കൗണ്ടിലിരിക്കും. ലോകയുടെ രണ്ടാം അധ്യായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ടൊവിനോ തോമസിന്റെ ചാത്തന്‍ ആയിരിക്കും രണ്ടാം അധ്യായത്തില്‍ പ്രധാന കഥാപാത്രം. ദുല്‍ഖറിന്റെ ഒടിയനും ഒപ്പം കാണും. കല്യാണിയും മമ്മൂട്ടിയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് സിനിമകളുള്ള ലോക യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

Kalyani Priyadarshan considered to quit cinema after the success of Lokah Chapter 1: Chandra. But its her father's words that changed her mind.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT