Kalyani Priyadarshan  എക്സ്
Entertainment

'ബോക്‌സ് ഓഫീസിന് പുതിയ റാണി'; 'തുടരും' വീണു, കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടി 'ലോക'

രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസ് ആയിരിക്കും നായകന്‍

സമകാലിക മലയാളം ഡെസ്ക്

ഒടുവില്‍ ആ റെക്കോര്‍ഡും ലോകയ്ക്ക് മുന്നില്‍ വീണു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം ഇനി കല്യാണി പ്രിയദര്‍ശന്റെ ലോക ചാപ്റ്റര്‍ 1 ചന്ദ്രയ്ക്ക് സ്വന്തം. ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമ തകര്‍ത്തത് മോഹന്‍ലാല്‍ ചിത്രം തുടരും സൃഷ്ടിച്ച റെക്കോര്‍ഡാണ്. തുടരും നേടിയ 118.9 കോടിയുടെ റെക്കോര്‍ഡാണ് ഇന്നത്തോടെ ലോക പിന്നിലാക്കിയിരിക്കുന്നത്.

38 ദിവസങ്ങള്‍ക്കുള്ളിലാണ് ലോക തുടരുമിനെ പിന്നിലാക്കിയത്. നേരത്തെ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക മാറിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് തുടരുമിന്റെ പേരിലായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്നത്തോടെ ആ നേട്ടവും ലോക സ്വന്തമാക്കിയിരിക്കുകയാണ്.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ സിനിമ, ഏറ്റവും കൂടുതല്‍ ആളുകളെ തിയേറ്ററിലെത്തിച്ച മലയാളം സിനിമ തുടങ്ങിയ നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്. ഇനി ലോകയ്ക്ക് മുന്നിലുള്ളത് മലയാളത്തിലെ ആദ്യ 300 കോടി, കേരളത്തില്‍ നിന്ന് മാത്രമായി 120 കോടി എന്നി നേട്ടങ്ങളാണ്.

കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ നസ്ലന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിതെത്തി. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി വേഷങ്ങളിലുമെത്തി. അഞ്ച് സിനിമകളുള്ള ലോക സീരീസിലെ ആദ്യ ചിത്രമാണിത്. രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസ് ആയിരിക്കും നായകന്‍. ദുല്‍ഖര്‍ സല്‍മാനും ഈ ചിത്രത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Kalyani Priyadarshan starrer Lokah Chapter 1 Chandra surpasses Thudarum and becomes highest grosser from Kerala Boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഡ്നി വെടിവയ്പ്പ്; ഭീകരാക്രമണത്തിന് പിന്നിൽ അച്ഛനും മകനും; മരണ സംഖ്യ 15 ആയി

വിസി നിയമന തർക്കത്തിനിടെ, ലോക്ഭവനിലെത്തി ​ഗവർണറെ കണ്ട് മുഖ്യമന്ത്രി

ഒമാനില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് 23 കോടിയിലേറെ രൂപയുടെ സ്വര്‍ണം കവര്‍ന്നു

എന്തുകൊണ്ട് തോറ്റു?; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ ഇന്ന് സിപിഎം, സിപിഐ നേതൃയോ​ഗങ്ങൾ

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ബലാത്സംഗക്കേസുകള്‍ ഇന്ന് ഹൈക്കോടതിയില്‍

SCROLL FOR NEXT