മൈക്കിൽ ഫാത്തിമയിൽ കല്യാണി 
Entertainment

'സ്‌കൂളില്‍പ്പോലും ഇത്ര ആത്മാര്‍ത്ഥമായി പഠിച്ചിട്ടില്ല'; മൈക്കില്‍ ഫാത്തിമയിലെ അനുഭവം പങ്കുവെച്ച് കല്യാണി

ചിത്രത്തിന്റെ നിര്‍മാണ ഘട്ടത്തിലെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി

സമകാലിക മലയാളം ഡെസ്ക്

കല്യാണി പ്രിയദര്‍ശനെ നായികയാക്കി നവാഗതനായ മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. ഫുട്‌ബോള്‍ കമന്റേറ്ററായാണ് ചിത്രത്തില്‍ കല്യാണി അഭിനയിക്കുന്നത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്. 

ഇപ്പോള്‍ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. സ്‌കൂളില്‍പ്പോലും ഇത്ര ആത്മാര്‍ത്ഥമായി പഠിച്ചിട്ടില്ലെന്ന കുറിപ്പോടെ എക്‌സിലാണ് താരം ചിത്രം പങ്കിട്ടത്. നടി സുരഭി ലക്ഷ്മിയുടെ സഹായത്തോടെ മലപ്പുറം ശൈലിയില്‍ കല്യാണി സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചിത്രത്തേയും കല്യാണിയുടെ പ്രകടനത്തേയും അഭിനന്ദിച്ചുകൊണ്ട് സുരഭി ലക്ഷ്മി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. 

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT