Mohanlal. Kamal, Mammootty 
Entertainment

'താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെ വിളിക്കില്ലല്ലോ' എന്ന് മമ്മൂക്ക ചോദിച്ചു; അങ്ങനെ ആ സിനിമ പിറന്നുവെന്ന് കമല്‍

'ശ്രീനിയാണോ? അയാള്‍ സമയത്ത് എഴുതി തരുമോ ? എന്ന് മമ്മൂക്ക ചോദിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് കമല്‍. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കിയ ചിത്രമായിരുന്നു മഴയെത്തും മുന്‍പേ. ശോഭന, ആനി, ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം.

1995 ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേ എന്ന സിനിമ സംഭവിച്ചതെങ്ങനെയാണെന്ന് പറയുകയാണ് കമല്‍. ശ്രീനിവാസന്‍ ആയിരുന്നു സിനിമയുടെ രചന. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനുള്ള ശ്രമങ്ങള്‍ മുമ്പ് നടത്തിയപ്പോഴൊക്കെ പരാജയപ്പെട്ടതായിരുന്നു അഹാലിയ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആ വാക്കുകളിലേക്ക്;

''മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്യാമെന്ന് നിര്‍മാതാവ് മാധവന്‍ നായര്‍ പറഞ്ഞിരുന്നു. ഞാന്‍ രണ്ട് മൂന്ന് തവണ ശ്രമിച്ചതാണ് മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ പല കാരണങ്ങളാലും മാറിപ്പോയി. ഞാന്‍ ആദ്യത്തെ സിനിമ ചെയ്യാനിരുന്നത് മമ്മൂട്ടിയെ വച്ചായിരുന്നു. പക്ഷെ അത് നടക്കാതെപോയി. പിന്നീടും മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നടന്നില്ല. ഇതിനിടെയാണ് മിഴിനിര്‍പ്പൂക്കള്‍ എന്ന സിനിമയിലേക്ക് ഓഫര്‍ വരുന്നതും മോഹന്‍ലാലിലേക്ക് ഞാന്‍ പോകുന്നതും.

പിന്നെ ലാലിനെ വച്ച് കുറേ സിനിമകള്‍ ഞാന്‍ ചെയ്തു. ജയറാമിനെ വച്ചും സിനിമ ചെയ്തു. മമ്മൂട്ടിയുമായി എനിക്ക് വളരയെധികം വ്യക്തിബന്ധമുണ്ട്. സിനിമയില്‍ വരും മുമ്പേ അറിയാം. മമ്മൂക്കയെ ഇടയ്ക്ക് പലയിടത്തും വച്ച് കാണുമ്പോള്‍ താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെയൊന്നും വിളിക്കില്ലല്ലോ എന്ന് പറയുകയും ചെയ്യും. തമാശയ്ക്കാണ്. താനൊരു പടം ആലോചിക്ക് നമുക്ക് ചെയ്യാമെന്നൊക്കെ മമ്മൂക്ക പറയും. പക്ഷെ അതിലേക്ക് എത്തില്ല. പല കാരണങ്ങളാലും മാറിപ്പോകും.

അങ്ങനെയിരിക്കെയാണ് മാധവന്‍ നായര്‍ ഇക്കാര്യം പറയുന്നത്. നമുക്ക് ചെയ്യാം നീ വിളിക്കെന്ന് ശ്രീനിയും പറഞ്ഞു. ശ്രീനിയാണോ? അയാള്‍ സമയത്ത് എഴുതി തരുമോ ? എന്ന് മമ്മൂക്ക ചോദിച്ചു. അങ്ങനെയാണ് മഴയെത്തും മുന്‍പേയിലേക്ക് എത്തുന്നത്''.

Kamal about doing movie with Mammootty after many attempts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ്‌സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

ONGC: 50 ട്രെയിനി ഒഴിവുകൾ; സ്റ്റൈപ്പൻഡ് 27,000 രൂപ വരെ, ഇപ്പോൾ അപേക്ഷിക്കാം

'ഇപ്പോഴും കാണുമ്പോൾ കരയും, ഇതുവരെ ഇങ്ങനെ വേറൊരു സിനിമ കണ്ടിട്ടില്ല'; 'കാഴ്ച'യിലെ കൊച്ചുണ്ടാപ്രി

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ അതിതീവ്രമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഇടുക്കിയില്‍ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു