ONGC: 50 ട്രെയിനി ഒഴിവുകൾ; സ്റ്റൈപ്പൻഡ് 27,000 രൂപ വരെ, ഇപ്പോൾ അപേക്ഷിക്കാം

ഡൽഹി, മുംബൈ, ചെന്നൈ, വഡോദര, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പരിശീലന അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
ONGC Industrial Trainee
ONGC Invites Applications for 50 CA, CMA Industrial Trainee VacanciesONGC/x
Edited By:
Updated on: 
1 min read

ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപ്പറേഷനിൽ (ONGC) ഇൻഡസ്ട്രിയൽ ട്രെയിനിങ് നേടാൻ അവസരം. ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (CMA) വിഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണ് ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, വഡോദര, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പരിശീലന അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSdRNg7uaPwoEOYGrx_wzhbbdgqvUQHwoAvbCE7RQ1mdcmwzjQ/viewform

ONGC Industrial Trainee
ISRO -യിൽ ഡ്രൈവർമാർക്ക് അവസരം; 10, ITI യോഗ്യത, ബംഗളൂരുവിൽ നിയമനം

ഒഴിവുകൾ

  • CA ഇൻഡസ്ട്രിയൽ ട്രെയിനി- 25 ഒഴിവ്

  • CMA ഇൻഡസ്ട്രിയൽ ട്രെയിനി 25 ഒഴിവ്

യോഗ്യത

  • CA ഇൻഡസ്ട്രിയൽ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ CA ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

  • CMA ട്രെയിനി വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ CMA ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

  • പ്ലസ് ടു പരീക്ഷയിൽ ആകെ 60 ശതമാനം മാർക്ക് നേടിയിരിക്കണം.

  • 2000 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

  • ഈ മൂന്ന് യോഗ്യതകളും നിർബന്ധമാണ്.

ONGC Industrial Trainee
KSRTC-SWIFT: ഹൗസ് കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ; ഏഴാം ക്ലാസ് മതി

പരിശീലന കാലാവധി

  • CA വിഭാഗത്തിൽ ഒമ്പത് മുതൽ 12 മാസം വരെയാണ് പരിശീലന കാലാവധി.

  • CMA വിഭാഗത്തിൽ 15 മുതൽ 18 മാസം വരെയും പരിശീലനം ലഭിക്കും.

  • ബന്ധപ്പെട്ട പ്രൊഫഷണൽ സ്ഥാപനങ്ങളുടെ പരിശീലന നിബന്ധനകളും പാലിക്കണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,000 രൂപ മുതൽ 27,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും

ONGC Industrial Trainee
പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

അപേക്ഷിക്കേണ്ട വിധം

ഒ.എൻ.ജി.സിയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ongcindia.com/documents/77751/2660534/Advertisement26-CACMA_IndustrialTrainee.pdf/43144617-01e6-d2ff-d5ce-6c88deffb436

ONGC Industrial Trainee
വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി
ONGC Industrial Trainee
ടൂറിസ്റ്റ് ഗൈഡ് ആകാൻ ആഗ്രഹമുണ്ടോ?; 168 സീറ്റുകൾ, ഇപ്പോൾ അപേക്ഷിക്കാം
ONGC Industrial Trainee
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം
Summary

ONGC Invites Applications for 50 CA, CMA Industrial Trainee Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com