Kamal Haasan, Vijay 
Entertainment

'ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യം, ജനാധിപത്യത്തിന് ദോഷം'; വിജയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കുന്നത് ജനവിധിയെ മാനിക്കാത്തതിന് തുല്യം

Author : സമകാലിക മലയാളം ഡെസ്ക്

തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും വിജയ് നയിക്കുന്ന ടിവികെയ്ക്ക് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായിട്ടില്ല. ഇതിനിടെ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്തും വിജയ് യെ പിന്തുണച്ചുമെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പ് വേളയില്‍ വിജയ്‌ക്കെതിരെ, ഡിഎംകെയ്‌ക്കെപ്പമായിരുന്നു കമല്‍ഹാസന്‍. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

''തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വില്ലാത്തതാണ് ഇത്. എന്റെ സഹോദരനായ എംകെ സ്റ്റാലിന്‍ പറഞ്ഞത് ഞങ്ങള്‍ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുമെന്നുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാന്‍ മാനിക്കുന്നു.

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം 108 സീറ്റുകളാണ് നേടിയത്. അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കുന്നത് ജനവിധിയെ മാനിക്കാത്തതിന് തുല്യം. തെരഞ്ഞെടുക്കപ്പെട്ട 233 പേര്‍ക്ക് ഇപ്പോഴും സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. ഇത് സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ജനാധിപത്യത്തിന് ദോഷമാണ്.

എസ്ആര്‍ ബൊമ്മൈ കേസില്‍ സുപ്രീം കോടതി വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ് അല്ലാതെ രാജ് ഭവനിലല്ല എന്ന്. ഞാന്‍ സംസാരിക്കുന്നത് പാര്‍ട്ടി പൊളിറ്റിക്‌സ് അല്ല. ഇത് ഇന്ത്യന്‍ ജനതയുടെ പൊളിസിയുടെ ശബ്ദമാണ്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിധി മാനിക്കണം'' എന്നാണ് കമല്‍ പറയുന്നത്.

Amid Tamilnadu government formation fiasco Kamal Haasan comes in support of Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

വയറ്റിലെ ഗ്യാസ് കുറയ്ക്കാൻ ഈ ശീലങ്ങൾ സഹായിക്കും

രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya Plus KN 622 lottery result

'താനൊരു സത്യ ക്രിസ്ത്യാനിയല്ലേ, ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ'; കോപ്പിയടിച്ച് പിടിച്ച കഥ പങ്കിട്ട് ടൊവിനോ

SCROLL FOR NEXT