Entertainment

കമൽഹാസൻ ആശുപത്രി വിട്ടു 

കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

നടനും മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമൽഹാസൻ ആശുപത്രി വിട്ടു. കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സർജറി. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമൽഹാസൻ സർജറിക്ക് വിധേയനായത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു സർജറി. ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. താരം ആരോ​ഗ്യം വീണ്ടെടുത്തെന്നും ഇന്ന് ഡിസ്ചാർജ്ജ് ചെയ്തെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി; പ്രോസിക്യൂട്ടർക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി

'ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രം ഇറക്കാനുള്ള താരമാണോ വൈഭവ്? ഇതിലും ഭേദം രഞ്ജി കളിപ്പിക്കുന്നത്'